ഗുജറാത്ത് മോര്‍ബി പാലം ദുരന്തം: പാലത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല, തുറന്നു കൊടുത്തത് സര്‍ക്കാര്‍ അനുമതിയില്ലാതെ
ന്യൂഡല്‍ഹി: ഗുജറാത്തിലെ മോര്‍ബി നഗരത്തില്‍ തകര്‍ന്നുവീണ നൂറ്റാണ്ട് പഴക്കമുള്ള പാലം വീണ്ടും തുറന്നു കൊടുക്കുന്നതിന് മുമ്പ് അധികൃതരില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് പ്രാദേശിക മുനിസിപ്പല്‍ ബോഡി മേധാവി. എന്‍.ഡി ടി.വിയോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ഒറെവ എന്ന സ്വകാര്യ ട്രസ്റ്റാണ് പാലം നവീകരിക്കുന്നതിന്റെ ടെന്‍ഡര്‍ എടുത്തത്. നവീകരണത്തിനായി ഏഴുമാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഒക്ടോബര്‍ 26നാണ് പാലം വീണ്ടും തുറന്നത്.
പാലം തുറക്കുന്നതിന് മുമ്പ് ഒറെവ അധികൃതരില്‍ നിന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടില്ലെന്ന് മോര്‍ബി മുനിസിപ്പല്‍ ഏജന്‍സി മേധാവി സന്ദീപ്‌സിന്‍ഹ് സാല പറഞ്ഞു. ''ഇത് സര്‍ക്കാര്‍ ടെന്‍ഡറായിരുന്നു. പാലം തുറക്കുന്നതിന് മുമ്പ് ഒറെവ ഗ്രൂപ്പ് അതിന്റെ നവീകരണ വിശദാംശങ്ങള്‍ നല്‍കേണ്ടതും ഗുണനിലവാര പരിശോധന നടത്തേണ്ടതും ആയിരുന്നു. എന്നാല്‍ അത് ചെയ്തില്ല. സര്‍ക്കാരിന് ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു'' സാല പറഞ്ഞു.
നവീകരണത്തിന് ശേഷം തുറന്നു കൊടുത്ത പാലത്തിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു.
130ലധികം ആളുകളാണ് പാലം തകര്‍ന്ന് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. എണ്‍പത് പേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. 200 പേരെ കാണാനില്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."