യുഎഇയിലെ താമസക്കാരുടെ ശ്രദ്ധയ്ക്ക്; ഫുജൈറ ബീച്ചിൽ സുനാമി മോക്ക് ഡ്രിൽ നടക്കും
യുഎഇയിലെ താമസക്കാരുടെ ശ്രദ്ധയ്ക്ക്; ഫുജൈറ ബീച്ചിൽ സുനാമി മോക്ക് ഡ്രിൽ നടക്കും
ദുബൈ: പ്രകൃതിക്ഷോഭങ്ങളും പ്രതിഭാസങ്ങളും കാലാവസ്ഥാ മാറ്റത്തിനൊപ്പം വർധിച്ചുവരുന്ന സാഹചര്യത്തിൽ താമസക്കാരുടെ സുരക്ഷക്കായി മോക്ക് ഡ്രില്ലുകൾ സംഘടിപ്പിച്ച് യുഎഇ. കടൽത്തീരങ്ങളിൽ സംഭവിച്ചേക്കാവുന്ന സുനാമിയുടെ ഭാഗമായാണ് പുതിയ മോക്ക് ഡ്രിൽ നടക്കുന്നത്. നാളെ ഫുജൈറയിലെ ബീച്ചിൽ നടക്കുന്ന ഡ്രില്ലിനെ കുറിച്ച് യുഎഇ അധികൃതർ താമസക്കാർക്ക് നിർദേശം നൽകി.
IOWave 23 സുനാമി അഭ്യാസം (IOWave 23 Tsunami Exercise) എന്ന പേരിലാണ് ഫുജൈറയിലെ പ്രശസ്തമായ ബീച്ചിൽ സുനാമി സിമുലേഷൻ അഭ്യാസം നടക്കുക. അൽ റുഗൈലാത്ത് ബീച്ചിൽ രാവിലെ 10 മണി മുതൽ അഭ്യസം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം (MoI) അറിയിപ്പിൽ അറിയിച്ചു.
ഈ കാലയളവിൽ, താമസക്കാർക്ക് മോക്ക് ഒഴിപ്പിക്കൽ ഡ്രില്ലുകളും, എമർജൻസി റെസ്‌പോൺസ് വാഹനങ്ങളുടെ ഏകോപിത ചലനങ്ങളും പ്രതീക്ഷിക്കാം. എംഒഐ ടീമുകളും ഓഫീസർമാരും സൈറ്റിൽ ഉണ്ടാകും.
സുനാമിയുടെ വിവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."