HOME
DETAILS
MAL
ഷാരോണ്‍ വധം: നിര്‍ണായക തെളിവായ വിഷക്കുപ്പി വീടിനു സമീപത്തെ കാട്ടില്‍ നിന്നും കണ്ടെടുത്തു
backup
November 01 2022 | 08:11 AM
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ നിര്‍ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് നിര്‍മല്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിനിടെ വീടിനു സമീപത്തെ തോടിനോടനുബന്ധിച്ച കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്.
പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്.
ഷാരോണിന് കഷായത്തില്‍ ചേര്‍ത്തു നല്കിയ കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞെന്നും, പിന്നീട് അമ്മാവന് അവിടെ നിന്നും അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."