വിവാഹ നാടകം നടത്തി പണവും സ്വര്‍ണവും തട്ടി
കാഞ്ഞങ്ങാട്: വിവാഹ തട്ടിപ്പ് നടത്തി എറണാകുളം സ്വദേശിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടി. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് നാലു പേര്‍ക്കെതിരെ കേസെടുത്തു. എറണാകുളം കടവന്ത്ര സ്വദേശി സി.എ സത്താര്‍ നല്‍കിയ പരാതിയിലാണ് കേസ്. വധുവായി അഭിനയിച്ച കാസര്‍കോട് പാണളം സ്വദേശി സാജിത(35), പിതാവായി നിന്ന കാഞ്ഞങ്ങാട് കല്ലഞ്ചിചിറ സ്വദേശി ഉമ്മര്‍(44), മാതാവായി അഭിനയിച്ച ഉമ്മറിന്റെ ഭാര്യ ഫാത്തിമ(35), ബ്രോക്കര്‍ കണ്ണൂര്‍ സ്വദേശി ഇഖ്ബാല്‍ (50) എന്നിവര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഇവരില്‍ ഉമ്മറും ഭാര്യ ഫാത്തിമയും പൊലിസ് കസ്റ്റഡിയിലായിട്ടുണ്ട്. ഈമാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വ്യാപാരിയായ എറണാകുളം സ്വദേശി രണ്ടാം വിവാഹത്തിന് ഒരുങ്ങിയതോടെയാണ് കാസര്‍കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹണിട്രാപ് സംഘത്തിന്റെ കെണിയില്‍ വീണത്. ഇയാളുടെ ആദ്യ ഭാര്യയുമായി കഴിഞ്ഞ പത്തു വര്‍ഷമായി അകന്നു കഴിയുന്നതിനെ തുടര്‍ന്ന് മക്കളുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹത്തിന് വ്യാപരി ഒരുങ്ങിയത്. തുടര്‍ന്ന് ഇടനിലക്കാരനായ ഇഖ്ബാലുമായി ബന്ധപ്പെട്ട് വിവാഹം കഴിക്കാന്‍ അന്വേഷണം നടത്തുകയായിരുന്നു. ഇത് ചെന്നെത്തിയത് കാസര്‍ക്കോട്ടെ ഹണിട്രാപ് സംഘത്തിലേക്കാണ്. ഇവരുടെ നിര്‍ദേശ പ്രകാരം കാഞ്ഞങ്ങാട്ടെത്തിയ സി.എ സത്താറിന് വാടക വീട്ടില്‍ വച്ച് പെണ്ണിനെ കാണിക്കുകയും തുടര്‍ന്ന് തട്ടിപ്പു സംഘം സാജിതയുമായി വിവാഹ നാടകം നടത്തുകയും വാടക വീട്ടില്‍ ഇവരെ താമസിപ്പിക്കുകയുമായിരുന്നു.
കല്യാണപ്പിറ്റേന്ന് വധുവിനെയുംകൊണ്ട് എറണാകുളത്തേക്കു തിരിക്കാന്‍ ഒരുങ്ങിയെങ്കിലും യുവതി ഇതിന് വിസമ്മതിക്കുകയും, തന്നെ രാത്രി പീഡിപ്പിച്ച ദൃശ്യങ്ങളുണ്ടെന്നും 10 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പൊലിസില്‍ പരാതി നല്‍കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് താന്‍ തട്ടിപ്പില്‍ കുടുങ്ങിയതായി സത്താര്‍ തിരിച്ചറിഞ്ഞത്. ഇതേ തുടര്‍ന്ന് മൂന്നേ മുക്കാല്‍ ലക്ഷം രൂപ യുവതിക്കും സംഘത്തിനും നല്‍കിയെങ്കിലും ഇവര്‍ പത്തു ലക്ഷം രൂപ തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് എറണാകുളത്തേക്കു തനിയെ തിരികെ പോയ സത്താര്‍ സംഭവങ്ങളൊന്നും ആരോടും പറഞ്ഞില്ല.അതിനിടയില്‍ സംഘം വീണ്ടും പണം ആവശ്യപ്പെട്ടു സത്താറിനെ ഭീഷണിപ്പെടുത്തുകയും യുവതിയുമൊത്തുള്ള വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സത്താര്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയത്. കല്യാണം നടത്തിയ ദിവസം രാത്രി ദമ്പതികള്‍ ഒന്നിച്ചു കിടന്ന ദൃശ്യങ്ങള്‍ സംഘം രഹസ്യമായി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് കാണിച്ചാണ് സത്താറിനെ തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയതെന്നു പറയുന്നു. മൂന്നേ മുക്കാല്‍ ലക്ഷം രൂപയ്ക്കു പുറമെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തതായി സത്താര്‍ പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലുള്ളയാള്‍ മുമ്പും സമാന തട്ടിപ്പ് നടത്തിയതായി പൊലിസ് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."