വീണ്ടും മസ്‌കിന്റെ നീക്കം; ടെസ്‌ലയിലെ 50 ജീവനക്കാര്‍ ട്വിറ്ററിലേക്ക്
വാഷിങ്ടണ്‍: ട്വിറ്ററിന്റെ ഏക ഡയറക്ടറും സി.ഇ.ഒയുമായ എലോണ്‍ മസ്‌ക് തന്റെ മറ്റ് കമ്പനികളിലെ വിശ്വസ്തരായ ജീവനക്കാരെ സോഷ്യല്‍ മീഡിയ ഭീമനില്‍ ജോലി ചെയ്യാന്‍ അധികാരപ്പെടുത്തിയതായി സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ടെസ്‌ലയില്‍ നിന്നുള്ള 50 ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു. ഓട്ടോപൈലറ്റ് കമ്പനിയി നിന്നുള്ളവരാണ് കൂടുതല്‍ പേരും. ബോറിംഗ് കമ്പനിയില്‍ നിന്നുള്ള രണ്ട് പേരും ന്യൂറാലിങ്കില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടുന്നു. ആഭ്യന്തര രേഖകള്‍ ജീവനക്കാര്‍ അവലോകനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്‌ലയുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ അശോക് എല്ലുസ്വാമി, ഓട്ടോപൈലറ്റിന്റെയും ടെസ്‌ലബോട്ട് എഞ്ചിനീയറിങിന്റെയും ഡയറക്ടര്‍ മിലാന്‍ കോവാക്, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് സീനിയര്‍ ഡയറക്ടര്‍ മഹാ വിര്‍ദുഹഗിരി തുടങ്ങിയവരും അദ്ദേഹം വിശ്വസിക്കുന്നവരെ മസ്‌ക് ട്വിറ്ററിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
ട്വിറ്ററിന്റെ മുന്‍ പ്രൊഡക്റ്റ് മേധാവിയായ ചെന്നൈ സ്വദേശി ശ്രീറാം കൃഷ്ണനെ തന്നെ സഹായിക്കാനുള്ള അഞ്ച് അംഗ കോര്‍ ടീമില്‍ മസ്‌ക് നേരത്തേ ഉള്‍പ്പെടുത്തിയിരുന്നു. ശ്രീറാം ഇപ്പോള്‍ എ16സെഡ് എന്ന യു.എസ് വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനി ജനറല്‍ പാര്‍ട്ണറാണ്. ട്വിറ്ററില്‍ ശ്രീറാമിനെ തലപ്പത്ത് തന്നെ പ്രതിഷ്ഠിച്ചേക്കുമെന്നാണ് സൂചന. നിലവിലെ ജോലി വിടാന്‍ ശ്രീറാം ആഗ്രഹിക്കുന്നില്ല എന്നതിലാണ് താല്‍ക്കാലിക നിയമനമെന്ന് കരുതപ്പെടുന്നു.
ഒക്‌ടോബര്‍ 28നാണ് മസ്‌ക് 44 ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കി ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.
ചുമതലയേറ്റതിന് തൊട്ടുപിന്നാലെ ട്വിറ്ററിന്റെ ഉയര്‍ന്ന മേധാവികളായ സി.ഇ.ഒ പരാഗ് അഗ്രവാള്‍, സി.എഫ്.ഒ നെഡ് സെഗാള്‍, നിയമ, നയ മേധാവി വിജയ ഗദ്ദെ എന്നിവരെ പുറത്താക്കുകയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."