അഫ്ഗാനില്‍ ഒഴിപ്പിക്കല്‍ തുടരുന്നു
കാബൂള്‍: ഇന്നലെ 3,000 പേരെ കൂടി അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതോടെ ഈമാസം 14 മുതല്‍ യു.എസ് സേന അവിടെനിന്ന് ഒഴിപ്പിച്ചവരുടെ എണ്ണം 9,000 ആയി. അയല്‍രാജ്യങ്ങള്‍ അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നുകൊടുക്കണമെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി ഹൈക്കമ്മിഷനര്‍ ഷബിയ മന്റൂ ആവശ്യപ്പെട്ടു.
അഫ്ഗാന്‍ വിടാനായി കാബൂള്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെ ഒരു ജര്‍മന്‍ പൗരന് വെടിയേറ്റു. ഈ സാഹചര്യത്തില്‍ പൗരന്മാരെ കൊണ്ടുപോകാനായി രണ്ട് ഹെലികോപ്റ്ററുകള്‍ അയക്കുമെന്ന് ജര്‍മന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് അടിയന്തരസഹായത്തിന് ജര്‍മനി 11.6 കോടി ഡോളര്‍ നല്‍കി. ഫ്രഞ്ച് ധനമന്ത്രിയും അയല്‍രാജ്യങ്ങളിലെത്തിയ അഫ്ഗാനികള്‍ക്കായി സഹായം പ്രഖ്യാപിച്ചു.
നാറ്റോ ഇതുവരെ 18,000 പേരെയാണ് അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതെന്നും ഇതിന് വേഗം കൂട്ടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."