HOME
DETAILS

വഖഫ് ബോര്‍ഡ്, ശ്രീറാം നിയമനം, ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം... ഒടുവിലിതാ പെന്‍ഷന്‍ പ്രായവും; പ്രതിഷേധച്ചൂടില്‍ മുട്ടുമടക്കിയ പിണറായി ഉത്തരവുകള്‍

  
backup
November 03 2022 | 05:11 AM

kerala-decisions-and-withdrawal-pinarayi-goverment123-2022

കഴിഞ്ഞ ദിവസം പെൻഷൻ പ്രായം സംബന്ധിച്ച ഉത്തരവും പിണറായി സർക്കാർ മരവിപ്പിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന്റെയും പൊതു ജനങ്ങളുടേയും പ്രതിഷേധങ്ങൾക്കു മുമ്പിൽ മുട്ടുമടക്കി ആദ്യഘട്ടമുൾപെടെയുള്ള പിണറായി ഭരണക്കാലത്ത് ഒട്ടേറെ സുപ്രധാന തീരുമാനങ്ങളിൽ നിന്നാണ് സർക്കാരിനു പിൻവാങ്ങേണ്ടി വന്നത്. വിവിധ വകുപ്പുകളിൽ നിന്ന് ഫയലെത്തും. അതിൽ നിയമവകുപ്പും ധനവകുപ്പും അനുകൂലിച്ചോ എതിർത്തോ അഭിപ്രായമെഴുതും. പിന്നെ ഫയൽ മുഖ്യമന്ത്രിക്കു മുന്നിലേക്ക്. മന്ത്രിസഭയിൽ വെക്കാൻ തീരുമാനം. സഭയുടെ അംഗീകാരം. ഉത്തരവ്. തീരുമാനം പ്രാബല്യത്തിൽ.അതിനിടെ മറ്റു ചർച്ചകളോ കൂടിയാലോചനകളോ ഇല്ല. പാർട്ടി തലത്തിൽ പോലും ചർച്ചയില്ല. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടോടുകൂടിയുള്ള തീരുമാനങ്ങളാവും മിക്കതും. സഭക്കകത്തോ പുറത്തോ തിരുവായ്‌ക്കെതിർവായ് പറയാൻ ആർക്കും ധൈര്യവുമില്ല. ഉത്തരവ് വരുന്നതോടെ മിക്കവാറും പ്രതിഷേധം കനക്കും. സ്വന്തം പാർട്ടിക്കാർ പോലും എതിർപ്പുമായി വരും. ഗത്യന്തരമില്ലാതെ പിൻവലിക്കും.

നോക്കാം പ്രതിഷേധങ്ങൾക്കു മുന്നിൽ പെട്ടിയിലാക്കേണ്ടി വന്ന ചില ഉത്തരവുകൾ

വഖഫ് ബോർഡ് നിയമനം: സമസ്ത ഉൾപെടെ വിവിധ മുസ്‌ലിം സംഘടനകളും മുസ്‌ലിം ലീഗും ശക്തമായ എതിർപ്പുമായി രംഗത്തു വന്നതോടെയാണ് വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിടാനുള്ള തീരമാനം സർക്കാർ പിൻവലിക്കുന്നത്. ''നിങ്ങൾക്കു ചെയ്യാൻ കഴിയുന്നതു ചെയ്യ്, ഞങ്ങൾക്ക് അതൊരു പ്രശ്‌നമല്ല.'' എന്നായിരുന്നു പിഎസ്‌സിക്കു വിടാൻ തീരുമാനിച്ചതിനെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഒന്നിച്ചു നിന്നുള്ള ജനപ്രതിഷേധത്തിൽ മുഖ്യമന്ത്രിക്ക് മുട്ടുമടക്കേണ്ടി വന്നു.

വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിനുള്ള ബിൽ നേരത്തേ നിയമസഭയിൽ പാസാക്കുകയും ഗവർണർ ഒപ്പിട്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നടപടിക്കെതിരെ മുസ്‌ലിം സംഘടനകൾ ഒന്നടങ്കം രംഗത്തുവരികയും മുസ്‌ലിം ലീഗിൻറെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങുകയും ചെയ്തിരുന്നു. പിന്നാലെ, സമസ്ത കേരള ജംഇയ്യതുൽ ഉലമ നേതാക്കളെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തീരുമാനം നടപ്പാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ശ്രീറാമിന്റെ നിയമനം: മാധ്യമപ്രവർത്തകനായിരുന്ന കെ.എം.ബഷീർ കാറിടിച്ചു മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതും റദ്ദാക്കിയതും ശക്തമായ പ്രതിഷേധത്തിനു ശേഷമായിരുന്നു. പൗരസമൂഹത്തിൽ ഉയർന്ന വികാരം കണക്കിലെടുത്താണ് ശ്രീറാമിനെ മാറ്റിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിന്നീടു വിശദീകരിച്ചു.

ജെൻഡർ ന്യൂട്രൽ യൂണിഫോം: നടപ്പാക്കാനുള്ള നീക്കം വിവിധ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിക്കേണ്ടി വന്നു. ജെൻഡർ ന്യൂട്രൽ യൂണിഫോം ആരിലും അടിച്ചേൽപിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ പൊതുനിർദ്ദേശം നൽകില്ലെന്നും അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാമെന്നും വിശദീകരിച്ചു.

അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേൽപ്പിക്കുന്നത് സർക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹ്യകടമകൾക്ക് അനുസൃതമായുള്ള സർവ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണ്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും മേൽപ്പറഞ്ഞവയെ ഹനിക്കാൻ പാടില്ലായെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ഓരോ വിദ്യാലയങ്ങളിലും അവരുടെ യൂണിഫോം വിദ്യാലയതലത്തിലാണ് തീരുമാനിക്കുക. ഇക്കാര്യത്തിൽ സർക്കാർ പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി അന്ന് വിശദീകരിച്ചു.

സിൽവർ ലൈൻ കല്ലിടൽ: സംസ്ഥാനത്തെങ്ങും വമ്പൻ പ്രതിഷേധങ്ങൾക്കു കളമൊരുക്കിയെങ്കിലും സർക്കാർ കുലുങ്ങിയില്ല. എന്നാൽ, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ സമീപനം മാറി. എന്തു വിലകൊടുത്തും പദ്ധതി നടപ്പാക്കും എന്നു പ്രഖ്യാപിച്ച സർക്കാരിന്റെ ഇപ്പോഴത്തെ നടപടികൾ പദ്ധതി ഉപേക്ഷിച്ചെന്ന സൂചനകളാണു നൽകുന്നത്.

സ്പ്രിൻക്ലർ കരാർ: കൊവിഡ് വിവര വിശകലനത്തിന് യു.എസ് കമ്പനി സ്പ്രിൻക്ലറിനു കരാർ നൽകിയതിൽ ചട്ടലംഘനമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ മുഖ്യമന്ത്രി ആദ്യം പ്രതിരോധിച്ചു. ഹൈക്കോടതി ഇടപെട്ടതോടെ ഡേറ്റ സുരക്ഷയ്ക്കുള്ള വ്യവസ്ഥകൾ ചേർക്കുകയും സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ സിഡിറ്റിന്റെ ക്ലൗഡ് അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്തു. വിവാദങ്ങളെത്തുടർന്നു സ്പ്രിൻക്ലർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചതേയില്ല. കരാറും പുതുക്കിയില്ല.

സ്ഥിരപ്പെടുത്തൽ: കരാർ ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽനിന്ന്, പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ സെക്രട്ടേറിയറ്റ് സമരവും സംസ്ഥാനവ്യാപക പ്രതിഷേധവും കണക്കിലെടുത്തു പിൻമാറി. വീണ്ടും അധികാരത്തിലെത്തിയാൽ സ്ഥിരപ്പെടുത്തൽ തുടരുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും കോടതി ഇടപെടൽ കാരണം നടന്നില്ല.

ആഴക്കടൽ കരാർ: ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനി ഇഎംസിസിയുമായി കെഎസ്‌ഐഡിസി (വ്യവസായ വികസന കോർപറേഷൻ) ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രത്തിൽനിന്നു സർക്കാർ പിൻവാങ്ങി. പ്രതിപക്ഷവും മത്സ്യത്തൊഴിലാളികളും എതിർപ്പ് ഉയർത്തിയതോടെയാണു പിൻവാങ്ങിയത്. കരാറിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവുകളുമായിട്ടായിരുന്നു പ്രതിപക്ഷം രംഗത്തെത്തിയത്.

പമ്പ മണൽക്കടത്ത്: 2018 ലെ പ്രളയത്തിൽ അടിഞ്ഞ കോടികളുടെ മണൽ, മാലിന്യമെന്ന മട്ടിൽ നീക്കാൻ കണ്ണൂരിലെ കേരള ക്ലേയ്‌സ് ആൻഡ് സിറാമിക്‌സ് പ്രോഡക്ട്‌സിനു കരാർ നൽകിയെന്നും സർക്കാരിനു 10 കോടി നഷ്ടമുണ്ടെന്നും അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി ആദ്യം പ്രതിരോധിച്ചെങ്കിലും പിന്നീടു പദ്ധതിയിൽനിന്നു പിന്മാറി. സിപിഐ എതിർപ്പും നിർണായകമായി. കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ബ്രൂവറി: നടപടിക്രമങ്ങൾ പാലിക്കാതെയും മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെയും സംസ്ഥാനത്തു 3 ബിയർ ഉൽപാദന കമ്പനികളും (ബ്രൂവറി) ഒരു മദ്യനിർമാണശാലയും (ഡിസ്റ്റിലറി) അനുവദിച്ചെന്നും കോടികളുടെ അഴിമതിയെന്നുമായിരുന്നു ആരോപണം. വ്യവഹാര സാധ്യത മനസ്സിലാക്കി അനുമതി സർക്കാർ റദ്ദാക്കി.

ഇ-മൊബിലിറ്റി പദ്ധതി: ഇമൊബിലിറ്റി കൺസൽറ്റൻസി കരാർ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനു കൊടുത്തതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. സർക്കാരിന് അവരെ ഒഴിവാക്കേണ്ടിവന്നു.

സഹകരണ ബാങ്കുകളിൽ കോർബാങ്കിങ്: സ്വന്തമായി സോഫ്റ്റ്‌വെയർ പോലുമില്ലാത്ത കമ്പനിക്കു സഹകരണ ബാങ്കുകളിലെ കോർബാങ്കിങ് സോഫ്റ്റ്‌വെയർ സ്ഥാപിക്കാൻ 160 കോടിയുടെ കരാർ. ടെൻഡർ വിളിച്ചില്ല. വിവാദമായതോടെ കരാർ റദ്ദാക്കി.

പൊലിസ് നിയമഭേദഗതി: പ്രതിഷേധമുയർന്നതോടെ പൊലിസ് നിയമഭേദഗതി ഓർഡിനൻസ് പിൻവലിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിമർശനങ്ങൾക്കു പോലും കേസെടുക്കാൻ കഴിയുന്ന തരത്തിലായിരുന്നു നിയമഭേദഗതി. ഒടുവിൽ ചരിത്രത്തിൽ ആദ്യമായി പിൻവലിക്കൽ ഓർഡിനൻസ് (റിപ്പീലിങ് ഓർഡിനൻസ്) പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തു.

ഒടുവിൽ പെൻഷൻ പ്രായം
കഴിഞ്ഞ ദിവസമാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയത്. യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു പിന്മാറ്റം. ധനകാര്യ വകുപ്പ് ഇറക്കിയ ഉത്തരവ് മരവിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് പെൻഷൻ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിൻവലിക്കാനുള്ള നിർദ്ദേശം യോഗത്തിൽ മുന്നോട്ടു വെച്ചത്.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഏകദേശം ഒരു ലക്ഷത്തോളം ഉദ്യോഗാർത്ഥികളെ ബാധിക്കുന്നതാണ് തീരുമാനമെന്ന് വിമർശനം ഉയർന്നിരുന്നു.

ഭരണപ്രതിപക്ഷ യുവജനസംഘടനകൾ പെൻഷൻ പ്രായ വർധനക്കെതിരെ രംഗത്തുവന്നു. യുവാക്കളോടുള്ള വഞ്ചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുവാക്കളുടെ നിലപാടിനൊപ്പമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും വ്യക്തമാക്കി. ബി.ജെ.പിയും കടുത്ത വിയോജിപ്പ് ഉയർത്തി. സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വവും പെൻഷൻ പ്രായം വർധിപ്പിച്ചതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago