താലിബാനെതിരേ ചെറുത്തുനില്‍പ്പിന് മുന്‍ സൈനികര്‍
കാബൂള്‍: ദിവസങ്ങള്‍ കൊണ്ട് ഏകപക്ഷീയമായി അഫ്ഗാന് കീഴടക്കിയ താലിബാന് സേനയെ പ്രതിരോധിക്കാന്‍ മുന്‍ അഫ്ഗാന് സൈന്യത്തിലെ അംഗങ്ങള്‍ പ്രത്യാക്രമണത്തിന ഒരുങ്ങുന്നു. നീണ്ട പോരാട്ടത്തിന് തയാറെടുക്കുന്ന ഇവര്‍ താലിബാനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും അവരുടെ വക്താവ് അലി മൈസം നസരി പറഞ്ഞു.
താലിബാന് കാബൂള്‍ പിടിച്ചതോടെ ആയിരങ്ങളാണ് പഞ്ചശിറിലെത്തിയത്. താലിബാനെതിരായ പോരാട്ടത്തില്‍ ചേരാനും സുരക്ഷിതത്വം ഉറപ്പാക്കാനുമായിരുന്നു ഇത്. സോവിയറ്റ് വിരുദ്ധ കമാന്‍ഡറും താലിബാന് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളുമായിരുന്ന അഹ്മദ് ഷാ മസ്ഊദിന്റെ മകന് അഹ്മദ് മസ്ഊദും പഞ്ചശിറിലാണുള്ളത്. താലിബാന് കീഴടങ്ങില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കാബൂള്‍ കീഴടക്കിയ താലിബാന് സേന പഞ്ചശിറിലേക്കു നീങ്ങുമെന്നു റിപ്പോര്‍ട്ടുണ്ട്.
താലിബാന് ശക്തമായ ആക്രമണം നടത്തിയാല്‍ പഞ്ചശിറിലെ പോരാളികള്‍ക്കു പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പോരാട്ടമില്ലാതെ പഞ്ചശിര്‍ താലിബാന് കീഴടക്കാന്‍ സാധിക്കില്ലെന്നും പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."