ദുബൈയിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം ആരംഭിച്ചു
ദുബൈ: നഗരത്തിൽ ഡ്രൈവറില്ലാ ടാക്സികൾ പരീക്ഷണയോട്ടം തുടങ്ങി. ജുമൈറ വൺ മേഖലയിലാണ് സ്വയം നിയന്ത്രിത ടാക്സികളുടെ പരീക്ഷണയോട്ടം നടക്കുന്നത്.
ജുമൈറ വൺ മേഖലയിൽ ക്രൂയിസ് എന്ന സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് ആർ ടി എ ഡ്രൈവർ ആവശ്യമില്ലാതെ ഓടുന്ന ടാക്സികൾ പരീക്ഷണത്തിനായി റോഡിലിറക്കിയിരിക്കുന്നത്. പരീക്ഷണഘട്ടമായതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവറില്ലാ ടാക്സിയിൽ പക്ഷേ ഡ്രൈവറുണ്ടാകും. ദുബൈ നഗരത്തിന്റെ സ്വഭാവമനുസരിച്ച് സ്വയം നിയന്ത്രിത ടാക്സികളുടെ പ്രവർത്തനം കൂടുതൽ കൃത്യമുള്ളതാക്കുന്നതിനാണ് പരീക്ഷണയോട്ടം.
ഷെവർലേ ബോൾട്ട് കാറുകളാണ് ഇപ്പോൾ ഡ്രൈവറില്ലാ ടാക്സികളാക്കി
നിരത്തിലിറക്കിയിരിക്കുന്നത്. ക്രൂയിസിന്റെ ഡ്രൈവറില്ലാ ടാക്സികൾ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ അമേരിക്കയിൽ സർവീസ് തുടങ്ങിയിട്ടുണ്ട്. 2030ഓടെ ദുബൈ നഗരത്തിലെ വാഹനങ്ങളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനമാക്കണമെന്ന ദുബൈ ഭരണാധികാരി മുന്നോട്ടുവെച്ച ലക്ഷ്യം കൈവരിക്കാനാണ് ഈ മേഖലയിൽ പരീക്ഷണങ്ങൾ സജീവമായി പുരോഗമിക്കുന്നത്.
Content Highlights: dubai rta begins testing driverless taxis in Jumeirah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."