HOME
DETAILS
MAL
അങ്കമാലിയില്‍ മകന്റെ വെട്ടേറ്റ് അച്ഛന് ഗുരുതരാവസ്ഥയില്‍
backup
November 04 2022 | 15:11 PM
എറണാകുളം: എറണാകുളം അങ്കമാലിയില്‍ പിതാവിനെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ചു. എഴുപത് വയസുകാരനായ ദേവസിക്കാണ് വെട്ടേറ്റത്. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കുടുംബ വഴക്കാണ് വെട്ടാനുണ്ടായ കാരണമെന്ന് പൊലിസ് പറഞ്ഞു. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന് ജൈജു(46)വിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."