HOME
DETAILS
MAL
താലിബാനെ പിന്തുണച്ച് ഹാഷ്ടാഗ്; പുലിവാലുപിടിച്ച് റിപ്പബ്ലിക് ടി.വി
backup
August 24 2021 | 03:08 AM
മുംബൈ: താലിബാനെ അനുകൂലിച്ച് ഹാഷ്ടാഗ് നല്കി പുലിവാലുപിടിച്ച് അര്‍ണബ് ഗോസാമിയുടെ റിപ്പബ്ലിക് ടി.വി.
സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രചരിച്ചതോടെ റിപ്പബ്ലിക് ടി.വിക്കും അര്ണബിനുമെതിരേ കേസെടുക്കണമെന്ന ആവശ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അഫ്ഗാനിസ്ഥാനില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് അഷ്റഫ് ഗനിയുടെ സഹോദരന് ഹഷ്മത് ഗനി താലിബാന് പിന്തുണ നല്കിയ വാര്‍ത്തയാണ് വിവാദമായത്.
ഈ വാര്‍ത്ത റിപ്പബ്ലിക് ടി.വിയുടെ ട്വിറ്ററില്‍ നല്കിയപ്പോള് 'റിപ്പബ്ലിക് വിത്ത് താലിബാന്' എന്ന് ഹാഷ്ടാഗ് നല്‍കുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് വൈറലാവുകയും റിപ്പബ്ലിക് ടി.വിയുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."