ഏത് 'വിപ്ലവ നേതാവാണ്' ജയിലില്‍ നിന്നും മാപ്പെഴുതി നല്‍കിയത്?;ബംഗാളില്‍ പ്രിലിമിനറി പരീക്ഷയില്‍ ചോദ്യം, വിവാദം
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിവാദമായി ഒരു ചോദ്യം. ജനറല്‍ സ്റ്റഡീസ് എന്ന വിഭാഗത്തില്‍ നിന്നുമുള്ള ചോദ്യമാണ് വിവാദമായിരിക്കുന്നത്. ജയിലില്‍ നിന്നും മാപ്പ് എഴുതിക്കൊടുത്ത വിപ്ലവ നേതാവ് ആരാണെന്നാണ് ചോദ്യം. ഇതിന് വി ഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങന നാല് ഓപ്ഷനുകളാണ് നല്‍കിയിരുന്നത്.
കൃത്യമായ രാഷ്ട്രീയം ഉന്നമിടുന്നതാണ് ഈ ചോദ്യമെന്ന് ഇവര്‍ വാദിക്കുന്നു. പരീക്ഷാ പേപ്പറില്‍ ഹിന്ദുത്വ സംഘടനാ നേതാവിനെ തുറന്നുകാട്ടിയുള്ള ചോദ്യം നല്‍കിയതിനെ നിരവധി പേര് സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു.
നേരത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചില ചോദ്യങ്ങള്‍ക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രൂക്ഷമായി പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തേക്കുറിച്ചും കാര്‍ഷിക നിയമങ്ങളേക്കുറിച്ചും ചോദിച്ച ചോദ്യങ്ങളെയായിരുന്നു മമതാ ബാനര്‍ജി കുറ്റപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."