വനംവകുപ്പ് ഓഫിസില്‍ ഗ്രോബാഗില്‍ കഞ്ചാവ് കൃഷി; വളര്‍ത്തിയത് 40 ഓളം കഞ്ചാവ് ചെടികള്‍, പിന്നില്‍ ജീവനക്കാര്‍
പത്തനംതിട്ട: ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് ഗ്രോബാഗില്‍ കഞ്ചാവ് കൃഷി. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കെതിരെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്കി. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി ആര് ജയനാണ് കോട്ടയം ഡിഎഫ്ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
40 ഓളം കഞ്ചാവ് ചെടികള്‍ ഗ്രോബാഗുകളിലായി സ്റ്റേഷന് ചുറ്റും വളര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടില്ല. സംഭവം പുറത്തറിഞ്ഞപ്പോള്‍ ഇവ നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. കഞ്ചാവ് വളര്‍ത്തിയതിന്റെ ഗ്രോബാഗുകളുടെ അവശിഷ്ടങ്ങളും കണ്ടത്തി. വനിതാ ജീവനക്കാര്‍ക്കടക്കം ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറുമാസം മുന്‍പാണ് സംഭവം നടന്നത്.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്ക്യൂവര്‍ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കഞ്ചാവ് നട്ടത് താനാണെന്ന് ദിവസവേതന വാച്ചര്‍ അജേഷ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."