HOME
DETAILS

ഒരുമയുടെ കരുത്തില്‍  കുഞ്ഞ് വളരട്ടെ... എസ്.എം.എ ബാധിതനായ മുഹമ്മദിന്  ജീന്‍തെറാപ്പി മരുന്ന് നല്‍കി

  
backup
August 25, 2021 | 5:05 AM

87645634563-2
 
 
 
കോഴിക്കോട്: 18 കോടി രൂപയുടെ മരുന്നിനാവശ്യമായ ധനസമാഹരണത്തിനായി മലയാളനാട് ഒരുമിച്ചു നിന്നതിലൂടെ ശ്രദ്ധേയനായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിനുള്ള ചികിത്സ ആരംഭിച്ചു.
 
 സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ചികിത്സയ്ക്കായി സോള്‍ജെന്‍സ്മ എന്ന ജീന്‍തെറാപ്പി മരുന്നാണ് ഒന്നരവയസുകാരന്‍ മുഹമ്മദിന് കുത്തിവച്ചത്. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ ഉച്ചയോടെ കുട്ടിക്ക് മരുന്ന് നല്‍കി. വൈകീട്ടോടെ മുറിയിലേക്ക് മാറ്റി. 
ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന്റെ മേല്‍നോട്ടത്തില്‍ പീഡിയാട്രിക് സര്‍ജന്‍ ഡോ. എബ്രഹാം മാമന്‍, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഇ.കെ. സുരേഷ് കുമാര്‍, ന്യൂറോ സര്‍ജന്‍ ഡോ. നൗഫല്‍ ബഷീര്‍, ജനിറ്റിക് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ദിവ്യ പച്ചാട്ട് എന്നിവരടങ്ങുന്ന സംഘമാണ് മുഹമ്മദിനെ ചികിത്സിക്കുന്നത്. 
ജീന്‍തെറാപ്പി നടത്തുന്നതിന് ആവശ്യമായ സോള്‍ജെന്‍സ്മ മരുന്ന് അമേരിക്കയില്‍ നിന്നാണ് എത്തിച്ചത്. 
മുഹമ്മദിന്റെ പിതാവ് റഫീക്ക്, മാതാവ് മറിയുമ്മ, സഹോദരി അഫ്ര, ചികിത്സാ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.പി അബ്ബാസ് ഹാജി എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നു. 
കുറച്ച് ദിവസത്തെ നിരീക്ഷണത്തിനു ശേഷം ആശുപത്രി വിടുതലും ചികിത്സാ പുരോഗതിയും മറ്റു കാര്യങ്ങളും വിലയിരുത്താന്‍ സാധിക്കുമെന്ന് ആസ്റ്റര്‍ മിംസ് മാനേജ്‌മെന്റ് അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസ് ആഞ്ഞടിച്ചു, സ്റ്റാലിൻ പിന്നോട്ട്! തമിഴകത്ത് കരുനീക്കങ്ങൾ സജീവം; മുഖ്യമന്ത്രി കസേരയിലേക്ക് വിജയ് എത്തുമോ?

National
  •  13 hours ago
No Image

മുഖ്യമന്ത്രി സുവേന്ദു അധികാരി; ഒരു വനിത ഉള്‍പെടെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍; ബംഗാളില്‍ തര്‍ക്കത്തിന് തീര്‍പ്പായതായി സൂചന 

National
  •  13 hours ago
No Image

അന്ന് ഹീറോ ആകാൻ മോഹിച്ചു, ഇന്ന് ക്രീസിൽ നിലയുറപ്പിക്കാൻ പാടുപെടുന്നു; ജിതേഷിന് തിരിച്ചടിയായി പഴയ വാക്കുകൾ

Cricket
  •  14 hours ago
No Image

പുറത്തുവന്നത് യഥാര്‍ഥ രേഖയല്ല, തള്ളി മുകുള്‍ വാസ്‌നിക്; റിപ്പോര്‍ട്ട് നേതൃത്വത്തിന് സമര്‍പ്പിച്ചു

Kerala
  •  14 hours ago
No Image

സിംഹാസനത്തിൽ ഇനി പന്തും! ഐപിഎല്ലിൽ ഇതിഹാസ നായകന്മാർക്കൊപ്പം ലഖ്‌നൗ നായകന്റെ സൂപ്പർ റെക്കോർഡ്

Cricket
  •  15 hours ago
No Image

ഐപിഎല്ലിൽ യുവരാജാക്കന്മാരുടെ പടയോട്ടം; ആ റെക്കോർഡ് തകർത്തെറിഞ്ഞ് ഇന്ത്യൻ യുവതുർക്കികൾ

Cricket
  •  15 hours ago
No Image

വെടിനിര്‍ത്തല്‍ ഇപ്പോഴും നിലവിലുണ്ടെന്ന് ട്രംപ്; കരാറില്‍ വേഗം ഒപ്പിടുന്നതാണ് നല്ലതെന്ന് ഇറാന് മുന്നറിയിപ്പും, ഹോര്‍മുസില്‍ ആക്രമണവും തുടരുന്നു

International
  •  15 hours ago
No Image

'പരാജയം അപ്രതീക്ഷിതം, 102 പേരുണ്ടായിട്ടും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയെ കണ്ടെത്താനാകുന്നില്ല': ഇ.പി ജയരാജന്‍

Kerala
  •  15 hours ago
No Image

പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  15 hours ago
No Image

'വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പമില്ല, ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണം' സഖ്യ രൂപീകരണത്തിന് ഡി.എം.കെ വ്യവസ്ഥ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്

National
  •  16 hours ago