രാഷ്ട്രീയ ജനതാദള്‍ മാര്‍ച്ച് നടത്തും
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന തെറ്റായ നയങ്ങള്‍ക്കെതിരേ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തില്‍ 29ന് റിസര്‍വ്വ് ബാങ്കിന്റെ മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സെക്രട്ടറി ജനറല്‍ അഡ്വ. പി ടി രാധാകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 11നു കച്ചേരിപ്പടിയില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഗവണ്മെന്റിന്റെ ഭരണ കൂട ഭീകരത അവസാനിപ്പിക്കുക, സംഘ്പരിവാറിന്റെ ദളിത് പീഡനം അവസാനിപ്പിക്കുക, സാമൂഹ്യ നീതിയില്‍ അതിഷ്ടിതമായ പുരോഗതി ഉറപ്പാക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണാധികാരം എണ്ണകമ്പനികളില്‍ നിന്നും എടുത്ത് മാറ്റുക, തെറ്റായ സാമ്പത്തിക നയം അവസാനിപ്പിക്കുക, കേരളത്തിന് പ്രയോജനപ്പെടുന്ന വിധം റെയില്‍വേ സോണ്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
സംസ്ഥാന സെക്രട്ടറി ജനറല്‍ അഡ്വ. പി ടി രാധാകൃഷ്ണന്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ഷംസുദ്ദീന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫിറോസ് ഖാന് എം.പി, എം.കെ കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഷിജി എബ്രഹാം, അഷ്റഫ് കുറുമങ്ങാട്ട്, താരിയോ ജോണ്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."