HOME
DETAILS
MAL
പി.ജി ഹോമിയോ; ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ശാരീരിക പരിശോധന
backup
October 17 2023 | 01:10 AM
പി.ജി ഹോമിയോ; ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ശാരീരിക പരിശോധന
സംസ്ഥാനത്തെ പി.ജി ഹോമിയോ / പി.ജി. ആയുര്‍വേദ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ ഭിന്നശേഷി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് ഇന്നു നടത്തും. രാവിലെ 10.30ന് തിരുവനന്തപുരത്തുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലാണ് ബോര്‍ഡ്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി അപേക്ഷ നല്കാന് വിട്ടുപോയ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കാം. അത്തരം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പരിശോധനയില്‍ പങ്കെടുക്കുന്ന വിവരം [email protected] എന്ന ഇമെയില്‍ മുഖേന പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."