'ഭാര്യയുമായി ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല'
റായ്പൂര്‍: ബലം പ്രയോഗിച്ചാണെങ്കിലും ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.
നിയമപരമായി വിവാഹം കഴിച്ചവരാണെങ്കില്‍, ലൈംഗിക ബന്ധം ഭാര്യയുടെ ആഗ്രഹത്തിന് എതിരായാല്‍ പോലും കുറ്റകരമാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഭാര്യയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ എഫ്. ഐ.ആര്‍. അടക്കം കോടതി റദ്ദാക്കുകയും ചെയ്തു.
ഭാര്യക്ക് 18 വയസില്‍ താഴെയല്ലെങ്കില്‍ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല. അത് ബലപ്രയോഗത്തിലൂടെയോ ഭാര്യയുടെ ഇംഗിതത്തിനു വിരുദ്ധമായോ ആണെങ്കില്‍ പോലും ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം വിവാഹിതയായ യുവതിയാണ് ഭര്‍ത്താവിനെതിരേ ഹരജി നല്‍കിയത്. വിവാഹത്തിനു ശേഷം ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചു, പണം ആവശ്യപ്പെട്ടു തുടങ്ങിയ ആരോപണങ്ങളും ഹരജിയിലുണ്ടായിരുന്നു.
ജനുവരി രണ്ടിന് മുംബൈക്ക് സമീപം പോയപ്പോള്‍ തന്റെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ഭര്‍ത്താവ് ലൈംഗികമായി ബന്ധപ്പെട്ടെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നുമാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ഭര്‍ത്താവ് ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ എഫ്. ഐ.ആര്‍. അടക്കം റദ്ദാക്കി യുവാവിനെ കോടതി വെറുതെവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."