HOME
DETAILS

വിദേശ പഠനം; എന്തുകൊണ്ട് ആസ്‌ട്രേലിയ; ഏഴ് കാരണങ്ങള്‍ ഇവയാണ്; എജ്യു ഗ്രാഫ് റിപ്പോര്‍ട്ട്

  
backup
October 19 2023 | 03:10 AM

study-abroad-why-australia-the-seven-reasons-are-ej-graph-report

വിദേശ പഠനം; എന്തുകൊണ്ട് ആസ്‌ട്രേലിയ; ഏഴ് കാരണങ്ങള്‍ ഇവയാണ്; എജ്യു ഗ്രാഫ് റിപ്പോര്‍ട്ട്

പഠനത്തിനും തൊഴിലിനുമായി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ് ആസ്‌ട്രേലിയ. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും ആസ്‌ട്രേലിയ നിങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ആസ്‌ട്രേലിയ. ഈ അക്കാദമിക വര്‍ഷം ആരംഭിച്ചതോടെ ആ സ്ഥാനം ജര്‍മ്മനി നേടിയെടുക്കുകയും ചെയ്തു. ഓസീസ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ആസ്‌ട്രേലിയയിലെ വിദേശ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണെന്ന് വ്യക്തമാക്കുന്നു.

വിദേശ പഠനത്തിനായി നിങ്ങള്‍ എന്തുകൊണ്ട് ആസ്‌ട്രേലിയ തെരഞ്ഞെടുക്കണമെന്നതിന്റെ ഏഴ് കാരണങ്ങളെ കുറിച്ച് പ്രമുഖ കരിയര്‍ പഠന ഗ്രൂപ്പായ എജ്യൂ ഗ്രാഫിന്റെ റിപ്പോര്‍ട്ടാണ് താഴെ.

  1. ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായം

ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിരവധി യൂണിവേഴ്സിറ്റികളുടെ ഈറ്റില്ലമാണ് ആസ്ട്രേലിയ. ഗ്ലോബല്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറില്‍ ഇടംപിടിക്കുന്ന നിരവധി യൂണിവേഴ്സിറ്റികള്‍ കംഗാരുനാട്ടിലുണ്ട്. യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍, യൂണിവേഴ്സിറ്റി ഓഫ് സിഡ്നി, ദി ആസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി, മൊണാഷ് യൂണിവേഴ്സിറ്റി എന്നീ ഓസീസ് യൂണിവേഴ്സിറ്റികളില്‍ നിങ്ങള്‍ക്ക് പഠനം പൂര്‍ത്തിയാക്കാം.

  1. ഗവേഷണ സാധ്യതകള്‍
    ആസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികള്‍ മുന്നോട്ട് വെക്കുന്ന ഗവേഷണ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി മാത്രം നിങ്ങള്‍ ആസ്ട്രേലിയന്‍ യൂണിവേഴ്സിറ്റികള്‍ തെരഞ്ഞെടുക്കണമെന്നാണ് എഡ്യു ഗ്രാഫ് പറയുന്നത്. ഗവേഷണങ്ങള്‍ക്കും, കണ്ടുപിടുത്തങ്ങള്‍ക്കുമായി കോടികളാണ് ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച കമ്പനികളും ശാസ്ത്ര സ്ഥാപങ്ങളുമായി യോജിച്ച് പഠനം നടത്താന്‍ നിങ്ങള്‍ക്കാകും.
  1. സാംസ്‌കാരിക വൈവിദ്യം
    സാംസ്‌കാരിക വൈവിദ്യങ്ങളുടെ നാടാണ് ആസ്ട്രേലിയ. വിവിധ രാജ്യങ്ങല്‍ നിന്ന് കുടിയേറിയ ജനത വിദേശ വിദ്യാര്‍ഥികളോട് സൗഹൃദ മനോഭാവമാണ വെച്ച് പുലര്‍ത്തുന്നത്. പഠനത്തിന് അപ്പുറത്തേക്ക് ഗ്ലോബല്‍ ഓസീസ് കള്‍ച്ചറുമായി നിങ്ങള്‍ക്ക് ഇടപഴകാനാവുമെന്നാണ് എജ്യുഗ്രാഫ് പറയുന്നത്.
  2. പഠനത്തിന് ശേഷമുള്ള ജോലി സാധ്യതകള്‍
    എല്ലാ വികസിത വിദേശ രാജ്യങ്ങളെയും പോലെ തന്നെ ആസ്ട്രേലിയയും തങ്ങളുടെ ജോലി സാധ്യതകള്‍ക്ക് പേരുകേട്ടതാണ്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ ഓസീസ് മുന്നോട്ട് വെക്കുന്നു. ആസ്ട്രേലിയന്‍ വിസ നിയമം പ്രകാരം പഠന ശേഷം നിശ്ചിത കാലയളവ് വരെ നിങ്ങള്‍ക്ക് ആസ്ട്രേലിയയില്‍ ജോലിക്കായി താമസിക്കാവുന്നതാണ്. പല ലോകോത്തര കമ്പനികളുടെയും ആസ്ഥാനങ്ങള്‍ ആസ്ട്രേലിയയിലുണ്ട്.
  3. പാര്‍ട്ട് ടൈം ജോലി
    വിദേശ പഠനത്തിനായി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യം കോഴ്സ് തുടങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ഒരു പാര്‍ട്ട് ടൈം ജോലി കണ്ടെത്തലാണ്. പഠനത്തിനും താമസത്തിനുമായി വേണ്ടി വരുന്ന ഭീമമായ തുക അടച്ച് തീര്‍ക്കാനായി പാര്‍ട്ട് ടൈം ജോലി അത്യാവശ്യമായി വരുന്നു. സാമ്പത്തിക ഭദ്രതയുള്ള രാജ്യമായത് കൊണ്ടുതന്നെ ആസ്ട്രേലിയയില്‍ പാര്‍ട്ട് ടൈം തൊഴിലുകള്‍ നേടാന്‍ വളരെ എളുപ്പമാണെന്നാണ് എജ്യു ഗ്രാഫ് ചൂണ്ടിക്കാട്ടുന്നു.
  4. ഇംഗ്ലീഷ് ഭാഷ ഉപയോഗം
    നിങ്ങള്‍ ഫ്രാന്‍സിലേക്കോ, ജര്‍മ്മനിയിലേക്കോ പഠനത്തിനായി പോവുകയാണെങ്കില്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഭാഷ. പല വിദേശ രാജ്യങ്ങളിലും അവരുടെ ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കല്‍ നിര്‍ബന്ധമായി വരുന്നു. എന്നാല്‍ ആസ്ട്രേലിയയെ സംബന്ധിച്ച് ഈ പ്രശ്നം ഉദിക്കുന്നേയില്ല. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമായത് കൊണ്ടുതന്നെ അടിസ്ഥാന ഭാഷാ പ്രാവീണ്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആസ്ട്രേലിയന്‍ പഠനം എളുപ്പമുള്ളതായി തീരുന്നു. മാത്രമല്ല നിരവധി തൊഴിലവസരങ്ങളും നിങ്ങള്‍ക്കായി തുറന്നിടുന്നു.
  5. സ്ഥിര താമസം

ആസ്ട്രേലിയയില്‍ സെറ്റില്‍ ആവാന്‍ ആഗ്രഹിക്കുന്ന ആളുകളെ സംബന്ധിച്ച് ഏറ്റവും മികച്ച അവസരമാണ് സ്റ്റുഡന്റ് വിസ. വിദേശത്ത് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന മാര്‍ഗമാണിത്. സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തി പഠനം കഴിഞ്ഞ് ഒരു ജോലി തരപ്പെടുത്തി പിന്നീട് അവിടെ തന്നെ സ്ഥിര താമസമാക്കാറാണ് പതിവ്. തൊഴില്‍ വിസ പോലുള്ള മറ്റ് കുടിയേറ്റ വിസകള്‍ ലഭിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ നമുക്ക് സ്റ്റുഡന്റ് വിസകള്‍ ലഭിക്കും. പഠനത്തിന് ശേഷം ആസ്‌ട്രേലിയയില്‍ തന്നെ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് വിവിധ സ്‌കീമുകള്‍ ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JmpgqVyKkPb3UxjjPqq81b



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago