ഗള്‍ഫിലേക്ക് മടങ്ങാനാകാത്തതിന്റെ വിഷമത്തില്‍ പ്രവാസി ആത്മഹത്യ ചെയ്തു
പത്തനംതിട്ട: കൊവിഡ് കാരണം ഗള്‍ഫിലേക്ക് മടങ്ങാനാവാതെ നാട്ടില്‍ കഴിയേണ്ടിവന്ന വിഷമത്തില്‍ പ്രവാസി ആത്മഹത്യ ചെയ്തു. പത്തനംതിട്ട വളഞ്ഞവട്ടം കൊറ്റനാട്ട് കിഴക്കേതില്‍ വീട്ടില്‍ പ്രസാദ് (60)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ടെറസില്‍ തൂങ്ങിയ നിലയിലാണ് പ്രസാദിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ 13 വര്‍ഷമായി ഒമാനില്‍ മസ്‌ക്കറ്റിലെ എസ് ആന്‍ഡ് ടി കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രസാദ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. രണ്ടു മാസത്തെ അവധി കഴിഞ്ഞ് മടങ്ങിപ്പോകാന്‍ ശ്രമിച്ചപ്പോഴേക്കും കൊവിഡ് കാരണം വിമാന സര്‍വിസ് നിര്‍ത്തിവച്ചു. അതിനൊപ്പം ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
പല തവണ ശ്രമിച്ചെങ്കിലും ഒമാനിലേക്കുള്ള യാത്ര സാധ്യമാകാത്തതില്‍ കടുത്ത മനോവിഷമത്തിലായിരുന്നു പ്രസാദ്. ഇതിനിടെ ബാങ്ക് ലോണ്‍ മുടങ്ങിയത് പ്രസാദിനെ കൂടുതല്‍ വിഷമിപ്പിച്ചു. അതിനിടെയാണ് ടെറസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷ്ണകുമാരിയാണ് ഭാര്യ. അഞ്ജലി, അനുപമ എന്നിവര്‍ മക്കളാണ്. അസ്വാഭാവിക മരണത്തിന് പുളിക്കീഴ് പൊലീസ് കേസെടുത്തു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പൊലീസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."