ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് വ്യാജ ആരോപണവും; എല്‍ദോസ് കുന്നപ്പിള്ളി കേസില്‍ ഹൈക്കോടതി
കൊച്ചി:ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് ബലാത്സംഗം ചെയ്തെന്ന വ്യാജ ആരോപണവുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ക്കേസില്‍ ഹൈക്കോടതി. ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ആദ്യ പരാതിയില്‍ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്ന ചോദ്യത്തോടൊപ്പം ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നോയെന്നു പരിശോധിക്കണമെന്നും കേസ് ഡയറി നോക്കിയ ശേഷം ബെഞ്ച് അഭിപ്രായപ്പെട്ടു.
ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ഉള്‍പ്പെട്ടിരുന്നില്ലെന്ന് പ്രോസിക്യൂഷന് അറിയിച്ചതിനെ തുടര്‍ന്ന് ആദ്യ മൊഴി പരിശോധിക്കുമ്പോള്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം ആയിരുന്നെന്ന നിഗമനത്തിലാണ് കോടതി. പരാതിയും വാദങ്ങളും സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗം, പ്രണയം, പിന്നെയും ബലാത്സംഗം ഇതല്ലേ പ്രോസിക്യൂഷന് സ്റ്റോറി എന്ന ചോദിച്ചതോടൊപ്പം ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."