HOME
DETAILS

ഷിറീന്‍ വധം: യു.എസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് ഇസ്രാഈല്‍

  
backup
November 15 2022 | 05:11 AM

israel-blasts-us-probe-of-al-jazeera-journalists-death

വാഷിങ്ടണ്‍: ഫലസ്തീന്‍-അമേരിക്കന്‍ പത്രപ്രവര്‍ത്തക ഷിറീന്‍ അബു ആഖില ഇസ്രാഈല്‍ സൈനികന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ യു.എസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ്. സൈനികനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഇസ്രാഈല്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അസാധാരണ നീക്കമെന്നോണം യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) അന്വേഷണം ആരംഭിച്ചത്. എന്നാല്‍, അന്വേഷണം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ എഫ്.ബി.ഐ വിസമ്മതിച്ചു.

അന്വേഷണത്തോട് ഇസ്രാഈലി ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) സഹകരിക്കില്ലെന്നും അന്വേഷണം നടത്താനുള്ള യു.എസ് നീതിന്യായ വകുപ്പിന്റെ തീരുമാനം തെറ്റാണെന്നും ഗാന്റ്‌സ് ട്വീറ്റ് ചെയ്തു. ഇസ്രാഈല്‍ സേന സ്വതന്ത്രമായ അന്വേഷണം നടത്തി വിശദാംശങ്ങള്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതാണ്. ഐ.ഡി.എഫിന്റെ സൈനികര്‍ക്കൊപ്പം നില്‍ക്കുന്നു. ബാഹ്യ അന്വേഷണവുമായി സഹകരിക്കില്ല. ആഭ്യന്തര അന്വേഷണത്തില്‍ ഇടപെടല്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ജസീറ റിപ്പോര്‍ട്ടറായിരുന്ന ഷിറീനെ ഇസ്രാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അഭയാര്‍ത്ഥി ക്യാംപായ ജെനിനില്‍ ഈസ്രാഈലിന്റെ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വെടിവച്ചുകൊന്നത്. തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. സംഭവസമയത്ത് 'പ്രസ്സ്' എന്ന് അടയാളപ്പെടുത്തിയ ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ഹെല്‍മറ്റും ധരിച്ചിരുന്നു. ഷിറീനിനെ തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ച് അവരുടെ സൈനികരിലൊരാള്‍ വെടിവച്ചതാണെന്ന് പിന്നീട് ഇസ്രായേല്‍ സൈന്യം സമ്മതിച്ചു. എന്നാല്‍ സൈനികനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം പ്രധാനമന്ത്രി യെയര്‍ ലാപിഡ് നിരസിച്ചു. ഇസ്രാഈല്‍ സേന ഷിറീനിനെ ലക്ഷ്യമിട്ടിരുന്നതായി അവരുടെ കുടുംബം യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago
No Image

TOP TEN MUST VISIT TOURIST PLACES IN DUBAI

uae
  •  2 months ago
No Image

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ഞായറാഴ്ച്ച മൂന്നിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്, നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago