ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം;മഴ ശക്തമാകും;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം;മഴ ശക്തമാകും;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം :അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. മണിക്കൂറില്‍ പരമാവധി 220 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്.വടക്ക് പടിഞ്ഞാറ് സഞ്ചരിച്ചു നാളെ രാവിലെയോടെ യെമന്‍ ഒമാന്‍ തീരത്ത് അല്‍ഗൈദാക്കിനും (യെമന്‍) സലാലാക്കും ഇടയില്‍ മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.ഇതിനു പുറമേ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് അതിതീവ്ര ന്യൂനമര്‍ദമായി ശക്തിയാര്‍ജിച്ച് ബംഗ്ലാദേശ് പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.
കേരളത്തില്‍ അടുത്ത മൂന്ന് ദിവസവും എല്ലാ ജില്ലയിലും ഇടി മിന്നലോടു കൂടിയ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തെക്കന്‍ ജില്ലകളിലും മലയോര മേഖലയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് മഴ ശക്തമാകുമെങ്കിലും കേരള കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."