HOME
DETAILS
MAL
പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസിന് ശക്തിയുണ്ട്: കുഞ്ഞാലിക്കുട്ടി
backup
September 01 2021 | 04:09 AM
മലപ്പുറം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസിനു തന്നെ സാധിക്കുമെന്നും ശക്തമായ നേതൃത്വം അവര്‍ക്കുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. അതു സംബന്ധിച്ച് ഇപ്പോള്‍ യാതൊരു അങ്കലാപ്പുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
യു.ഡി.എഫ് ശക്തമായി തന്നെ മുന്നോട്ടുപോകും. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കും. രാജ്യത്തു നടന്ന നിരവധി സ്വാതന്ത്ര്യസമരങ്ങളെപ്പോലെയുള്ള സമരമായിരുന്നു 1921ലേത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയാണതു നടന്നത്. ഈ സംഭവത്തെ വികലവും വിഭാഗീയവുമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരാണ് അതിനെ ഇകഴ്ത്താനൊരുങ്ങുന്നത്. സാമുദായിക മൈത്രി ഉയര്‍ത്തിപ്പിടിച്ചു മാത്രമാണ് സമരം നടന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അത് ഈ സമരത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."