HOME
DETAILS

പാര്‍ട്ടിക്കൂർ നിയമനങ്ങൾക്കെന്ന് അറുതിവരും

  
backup
November 16 2022 | 20:11 PM

846535123-2022-nov-17


സര്‍വകലാശാലകളിലെ വൈസ്ചാൻസലർ മുതലുള്ള നിയമനതര്‍ക്കങ്ങള്‍ കോടതി കയറിയിറങ്ങുകയാണ്. അവിടെത്തെ താക്കോല്‍ സ്ഥാനങ്ങളിലെ നിയമനങ്ങളുടെ സ്ഥിതിയും തഥൈവ. താഴെ തട്ടിലുമുണ്ട് കഥകളെമ്പാടും.
കോട്ടയത്ത് എം.ജി സര്‍വകലാശാലയിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പട്ടികയെ ആരും പരിഗണിക്കാറില്ല. അതില്‍ നിന്ന് നിയമനങ്ങള്‍ നടക്കാറുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നുതന്നെയാകും ഉത്തരം.
മലപ്പുറത്ത് മാത്രം എംപ്ലോയ്മെൻ്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് അഞ്ചര ലക്ഷത്തിലേറെ പേരാണ്. രണ്ട് വര്‍ഷത്തിനിടെ നിയമനം ലഭിച്ചത് 25000ൽ താഴെ മാത്രവും. ഏതാണ്ട് ഇതുതന്നെ മിക്കയിടങ്ങളിലേയും ദുരവസ്ഥ. മലപ്പുറത്തെ ഏഴ് നഗരസഭകളിൽ പിന്‍വാതിലിലൂടെ കയറിക്കൂടിയ 81 പേരും ഭരിക്കുന്ന പാർട്ടിയുടെ സ്വന്തക്കാര്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എത്തിയത് 54 പേര്‍ മാത്രം. മലപ്പുറം നഗരസഭയില്‍ കരാര്‍ തൊഴിലാളികൾ 36 പേരുണ്ട്. ഇവിടെ രണ്ട് വര്‍ഷമായി ആരെയും എംപ്ലോയ്‌മെന്റ് വഴി നിയമിച്ചിട്ടില്ല.


എം.ജി വാഴ്സിറ്റിയിലെ പരീക്ഷാ വിഭാഗത്തിലെ താല്‍ക്കാലിക സഹായികള്‍, ഓഫിസ് അറ്റന്‍ഡര്‍, ലൈബ്രേറിയന്‍, കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ തുടങ്ങിയ തസ്തികകളിലേക്കും പാര്‍ട്ടിക്കൂര്‍ നിയമനങ്ങള്‍ പൂർത്തിയാകുകയാണ്. സര്‍വകലാശാല അസിസ്റ്റന്റ് നിയമനം സംബന്ധിച്ച 2009ലെ സുപ്രിംകോടതി ഉത്തരവും ലംഘിക്കപ്പെട്ടു. സ്ഥിരം ഒഴിവുകള്‍ റാങ്ക് പട്ടികയില്‍ നിന്നും താല്‍ലിക്കാക ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് വഴിയും വേണമെന്നായിരുന്നു ഉത്തരവ്. നാനൂറിലേറെ ഒഴിവുകളില്‍ എല്ലാ വര്‍ഷവും ഇങ്ങനെ നിയമനം നടത്തുന്നു. ഇവിടെ പത്തു വര്‍ഷമായി ഓഫിസ് അറ്റന്‍ഡര്‍ തസ്തികയില്‍ സ്ഥിരനിയമനം നടത്തിയിട്ടേയില്ല. പരീക്ഷാ ക്യാംപ് നടത്തിപ്പിനുള്ള സഹായികളുടെ നിയമനത്തിലും വ്യാപക തട്ടിപ്പാണെന്ന് പറയുന്നത് അധ്യാപകര്‍ തന്നെയാണ്. എല്ലാത്തിനും സിന്‍ഡിക്കേറ്റ് അംഗങ്ങളും രാഷ്ട്രീയനേതാക്കളും നല്‍കുന്ന കത്തിന്റെ ബലമുണ്ടായാല്‍ രക്ഷപ്പെട്ടു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് 2011ല്‍ സര്‍വകലാശാലകളിലെ അധ്യാപകേതര നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്‌പെഷല്‍ റൂള്‍സ് തയാറാക്കാതെ മിക്കവാറും നിയമനങ്ങള്‍ അട്ടിമറിക്കുകയായിരുന്നു.


ലൈഫ് തട്ടിപ്പുവീരനും നിയമനം നടത്തി,
ആരുമറിയാതെ


ഈരാറ്റുപേട്ടയിൽ ലൈഫ് ഭവന പദ്ധതിയില്‍ 67 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിന് പിടിയിലായ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ കെ. ജോണ്‍സണ്‍ ജോര്‍ജ് നേരിട്ട് നടത്തിയ നിയമന വിവരമാണ് പുറത്തു വന്നത്. പഞ്ചായത്ത് ഓഫിസില്‍ ഇദ്ദേഹം ഒരു ജീവനക്കാരിയെ സ്വന്തമായി നിയമിച്ചു. ഇവര്‍ ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്തു. വി.ഇ.ഒ സസ്‌പെന്‍ഷനിലായതോടെ അവർ സ്വയം ജോലി മതിയാക്കിപ്പോയി. നിയമന വിവരം അറിഞ്ഞില്ലെന്നാണ് അധികൃത വിശദീകരണം. എന്നാല്‍ ഇതിലും ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.

എന്‍ഡോസള്‍ഫാന്റെ മറവിലും നിയമനനീക്കം


കാസര്‍കോട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായി 20 പേരെ നിയമിക്കാന്‍ നീക്കം നടക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ ജീവനക്കാരെ നിയമിക്കുന്നതിന്റെ മറവിലാണ് നീക്കമെന്നാണ് ആരോപണം. ഇവരില്‍ പി.എസ്.സി അംഗീകാരമില്ലാത്ത കോഴ്‌സ് പഠിച്ചവരുമുണ്ട്. വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ തസ്തികയിലും മറ്റുമാണ് നിയമനം. പത്തു വര്‍ഷത്തോളമായി ഇടവിട്ട് ജോലിയില്‍ തുടരുന്നവരുമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യാതെയാണ് നിയമനങ്ങളെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പാര്‍ട്ട്‌ടൈം ആയാണ് നിയമനമെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് യുവജന സംഘടനകള്‍.


വിവാദങ്ങളുടെ കണ്ണൂര്‍ മോഡല്‍


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എടുത്തുപറഞ്ഞ പിന്‍വാതില്‍ നിയമനങ്ങളാണു കണ്ണൂരിനെ വിവാദ പാഠശാലയാക്കി മാറ്റിയത്. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വകുപ്പില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം ഏറെ ഒച്ചപ്പാടുണ്ടാക്കി. ഗവര്‍ണർ വാളെടുത്തതോടെ നിയമനം സര്‍വകാലശാലക്കു മരവിപ്പിക്കേണ്ടിവന്നു. ഒടുവില്‍ പ്രിയക്കൊപ്പം പരിഗണിക്കപ്പെട്ട അധ്യാപകനും നടപടിക്കെതിരേ ഹൈക്കോടതി കയറി.


ഐ.ടി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ കര്‍ണാടകയില്‍ നിന്നുള്ള മുഹമ്മദ് ഇസ്മാഈലിനെ നിയമിച്ചതാണു മറ്റൊരു വിവാദനിയമനം. മുസ്‌ലിം സംവരണ നിയമനത്തിനാണു വിജ്ഞാപനമിറക്കിയത്. എന്നാല്‍ ഇദ്ദേഹത്തിനു കേരളത്തിലെ മുസ്‌ലിം സംവരണം ബാധകമാകില്ല. ഇതിനെ ഡോ. അബ്ദുല്‍ഹലീം ചോദ്യം ചെയ്തതോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിയമനം റദ്ദാക്കി. സര്‍വകലാശാലയും മുഹമ്മദ് ഇസ്മാഈലും അപ്പീല്‍ നല്‍കിയെങ്കിലും സുപ്രിംകോടതിയും നിയമനത്തെ അസാധുവാക്കി. ഉന്നതന്റെ പ്രത്യേക താല്‍പര്യമാണു നിയമനത്തിനു പിന്നിലെന്നാണ് ഉയര്‍ന്ന ആക്ഷേപം.


ഇങ്ങനെ എവിടെയും അധികാരത്തിൻ്റെ അഹങ്കാരത്തിലാണ് ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തനങ്ങൾ. തറവാടുസ്വത്താണെന്ന രീതിയിലാണ് കൈകാര്യങ്ങൾ. വന്ന വഴി മറക്കുന്നവരെ ഒർമിപ്പിക്കാനുള്ളത് ബംഗാളെന്ന സംസ്ഥാനത്തിൻ്റെ ചരിത്രത്തെ തന്നെയാണ്. അവിടേക്കുള്ള വഴി വിദൂരത്തല്ലെന്നും.

(അവസാനിച്ചു)

എഴുത്ത്:
എം.പി മുജീബ് റഹ്മാന്‍
ടി.എസ് നന്ദു
അഷ്‌റഫ് കൊണ്ടോട്ടി
ഷിജിത്ത് കാട്ടൂര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലി: സിഇടി എന്‍ജിനീയറിങ് കോളജ് കാന്റീന്‍ പൂട്ടിച്ചു

Kerala
  •  2 months ago
No Image

പത്രക്കടലാസുകള്‍ വേണ്ട, ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിങ് മെറ്റീരിയല്‍ മാത്രം;  മാര്‍ഗനിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്  

Kerala
  •  2 months ago
No Image

അച്ഛന് കരള്‍ പകുത്ത്‌ മകന്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയം

Kerala
  •  2 months ago
No Image

ബസ്സും കാറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

latest
  •  2 months ago
No Image

യദുവിന്റെ പരാതി മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലിസ്

Kerala
  •  2 months ago
No Image

IN DEMAND JOB SECTORS IN DUBAI FOR 2024

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ അവസാന സന്ദേശം പുലര്‍ച്ചെ 4.58-ന്; അയച്ചത് ജൂനിയര്‍ സൂപ്രണ്ട് പ്രേംരാജിന് 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

രാജ്യത്തെ സി.ആര്‍.പി.എഫ് സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി

National
  •  2 months ago
No Image

ജാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ എം.എല്‍.എമാര്‍ ഉള്‍പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ട് ജെ.എം.എമ്മിലേക്ക് 

Kerala
  •  2 months ago