HOME
DETAILS

ബല്‍കീസ് ബാനു പ്രതികളെ തുറന്നുവിട്ട മോദിസര്‍ക്കാര്‍, രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരേ സുപ്രിംകോടതിയില്‍

  
backup
November 17 2022 | 15:11 PM

centre-challenges-release-of-convicts-in-rajiv-gandhi-case

 

ന്യൂഡൽഹി:ബൽകീസ് ബാനു കൂട്ടബലാത്സംഗ, കൊലപാതകക്കേസിലെ പ്രതികളെ തുറന്നുവിടാൻ അനുമതി നൽകിയ നരേന്ദ്രമോദി സർക്കാർ, രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചു. രാജീവ് ഗാന്ധി വധക്കേസിൽ പ്രതിചേർക്കപ്പെട്ട ആറുപേരെയും മോചിപ്പിച്ച സുപ്രിംകോടതി വിധി പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഇന്ന് ഹരജി നൽകി. മതിയായ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് കോടതി പ്രതികളെ മോചിപ്പിച്ച് ഉത്തരവിട്ടതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ 142ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രിംകോടതി പ്രതികളെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനെ മോചിപ്പിച്ച് സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവർക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ബിവി നാഗരത്‌ന എന്നിവരുടെ ബെഞ്ചിന്റെതാണ് നടപടി. 142ാം അനുഛേദപ്രകാരമുള്ള അസാധാരണ അധികാരം ഉപയോഗിച്ചായിരുന്നു പേരറിവാളനെ മോചിപ്പിക്കാൻ മെയ് 18ന് സുപ്രിംകോടതി ഉത്തരവിട്ടത്.

കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനി, ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ് എന്നിവർ ശനിയാഴ്ച മോചിതരായിരുന്നു.

ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും ക്രൂരസംഭവങ്ങളിലൊന്നായ ബൽകീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന 11 പ്രതികളെയും സ്വാതന്ത്ര്യദിനത്തിലാണ് മോചിപ്പിച്ചത്. അഞ്ചുമാസം ഗർഭിണിയായ ബൽകീസ് ബാനുവിനെ കൂട്ടബലാത്സംഗംചെയ്യുകയും തുടർന്ന് അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ 2008ലാണ് മുബൈ സി.ബി.ഐ കോടതി 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരെയാണ് ഗുജറാത്തിലെ ബി.ജെ.പി സർക്കാർ മോചിപ്പിച്ചത്.

ബൽകീസ് ബാനു കേസിലെ മുഴുവൻ കുറ്റവാളികളെയും മോചിപ്പിച്ചത് കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ റിഷി മൽഹോത്ര വെളിപ്പെടുത്തിയിരുന്നു. പ്രതികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്നും അതെക്കുറിച്ച് തനിക്ക് വ്യക്തമായ വിവരമുണ്ടെന്നും നിയമപ്രകാരമായിരുന്നു മോചനമെന്നുമാണ് റിഷി വെളിപ്പെടുത്തിയത്.

Centre Challenges Release Of Convicts In Rajiv Gandhi Case



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago