ഗതാഗതക്കുരുക്കിലെ ഒവര്ടേക്കിങ്; കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് കൊണ്ട് മർദ്ദനം
ഗതാഗതക്കുരുക്കിലെ ഒവര്ടേക്കിങ്; കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് ഹെല്‍മറ്റ് കൊണ്ട് മർദ്ദനം
തൃശൂര്‍: ഒല്ലൂര്‍ സെന്ററില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് മര്‍ദ്ദനം. ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. തൊടുപുഴ ഡിപ്പോയില്‍ നിന്ന് തൃശ്ശൂരിലേക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തിയ ബസിലെ ഡ്രൈവര്‍ അബ്ദുള്‍ ഷുക്കൂറിനും കണ്ടക്ടര്‍ക്കുമാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ മര്‍ഷുദ്, ക്ലീനര്‍ മിന്നാ, ബൈക്കില്‍ വന്ന തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഇന്നലെ ഒല്ലൂരില്‍ പള്ളിപ്പെരുന്നാളായത് കൊണ്ട് ആ ഭാഗത്ത് വലിയൊരു ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. ബസ് ക്രമം തെറ്റിച്ച് വന്നതോട് കൂടി എതിരെ വന്ന ബൈക്കിലെത്തിയ യുവാവ് ബൈക്ക് നിര്‍ത്തുകയും ഡ്രൈവറെ വലിച്ചിറക്കുകയുമായിരുന്നു. ഇതിനൊപ്പം ലോറിയില്‍ വന്ന രണ്ടു യുവാക്കള്‍ കൂടി സംഭവസ്ഥലത്തേക്കെത്തി. തുടര്‍ന്ന് മൂന്നുപേരും കൂടി ഡ്രൈവര്‍ തൊടുപുഴ സ്വദേശിയായ അബ്ദുല്‍ ഷുക്കൂറിനെ മര്‍ദ്ദിക്കുകയായിരുന്നു.
ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹെല്‍മറ്റ് കൊണ്ടുള്‍പ്പെടെ മ!ര്‍ദനമേറ്റ ഷുക്കൂറിനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ്ജ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."