റീസര്‍വെ അപാകതകള്‍: 31ന് പ്രത്യേകയോഗം
മഞ്ചേരി: നഗരസഭയിലുള്ള നറുകര വില്ലേജിലെ ഫയര്വാല്യു, റീസര്‍വെ അപാകതകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് 31ന് തിരുവനന്തപുരത്ത് വകുപ്പ് മന്ത്രി യോഗം വിളിക്കുമെന്ന് അഡ്വ. എം ഉമ്മര്‍ എം.എല്‍.എ അറിയിച്ചു. എം.എല്‍.എ റവന്യൂമന്ത്രിയെ കണ്ട് അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ ഉദ്യോഗസ്ഥരെയും റീസര്‍വെയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി യോഗം വിളിച്ചത്. മന്ത്രിയുടെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ സബ് കലക്ടറും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും.
വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ് റീസര്‍വെയിലെ അപകാതകള്‍ സംബന്ധിച്ചും ഫയര്വാല്യുവിലെ വലിയ വ്യത്യാസങ്ങള്‍ സംബന്ധിച്ചുമുള്ള പ്രശ്നങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യും. പ്രശ്ന പരിഹാരത്തിനായി എം.എല്‍.എയുടെ നേതൃത്വത്തില്‍ നേരത്തെയും ശ്രമങ്ങളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."