ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം;ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം;ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഫലസ്തീൻ ജനതയ്ക്ക് പിൻന്തുണ അറിയിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചത്. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും.
ഗൾഫിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതിയിലേക്ക് ഈമാസം 29-ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് നാമ നിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായിരുന്നു.
ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് പിന്തുണ അറിയിച്ചാണ് തീരുമാനം. ഇതിന് സമാനമായി യുഎഇയിലെ പ്രധാനപ്പെട്ട ചില ആഘോഷങ്ങൾ മാറ്റി വെയ്ക്കാൻ അതിന്റെ സംഘാടകർ തീരുമാനിച്ചിരുന്നു.
Content Highlights: Solidarity with the Palestinian people Sharjah Indian Association elections postponed
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."