പ്ലസ് വണ്‍ സീറ്റ്; സീറ്റ് കൂട്ടിയിട്ടും മലബാറിലെ കൂട്ടികള്‍ ക്ലാസിന് പുറത്ത് തന്നെ
കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് അപര്യാപ്ത പരിഹരിക്കാന്‍ 20 ശതനമാനം സീറ്റ് വര്‍ധിപ്പിച്ചെങ്കിലും മലബാറിലെ സീറ്റ് പ്രശ്‌നം പരിഹരിക്കപ്പെടില്ല. മലപ്പുറം ജില്ലയിലായിരിക്കും കൂടുതല്‍ കുട്ടികള്‍ പ്ലസ് വണ്‍ പഠന പരിധിക്കു പുറത്താവുക. മലപ്പുറം ജില്ലയില്‍ നിന്ന് ഇത്തവണം 75000ല്‍ അധികം കുട്ടികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് യോഗ്യത നേടിയത്. എന്നാല്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചിട്ടും ജില്ലയിലെ 11000 ല്‍ അധികം കുട്ടികള്‍ക്ക് അവസരം ലഭിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഴു ജില്ലകളിലാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു നല്‍കിയത്. മലപ്പുറത്ത് 10645 സീറ്റാണ് വര്‍ധിപ്പിച്ചത്. നിലവിലെ കണക്ക് അനുസരിച്ച് ജില്ലയില്‍ 11648 സീറ്റുകളുടെ കുറവുണ്ടാവും. പാലക്കാട് ജില്ലയ്ക്ക് 5653 സീറ്റാണ് അധികം കിട്ടിയത്. ഉവിടെ 4598 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ല. 6894 അധിക സീറ്റുകള്‍ ലഭിച്ച കോഴിക്കോടിന് 3064 സീറ്റും 1771 അധിക സീറ്റ് ലഭിച്ച വയനാടിന് 1041സീറ്റും കുറവുണ്ടാവും. 5453 അധിക സീറ്റ് ലഭിച്ച കണ്ണുര്‍ ജില്ലയില്‍ 1261 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കില്ല. 2855 സീറ്റ് അധികമായി ലഭിച്ച 'കാസര്‍കോടിന് 2154 സീറ്റ് കുറവുണ്ടാവും. അതേ സമയം 6275 സീറ്റ് കിട്ടിയ തിരുവനന്തപുരത്ത് 3759 സിറ്റ് അധികമുണ്ടാവും. പത്തനം തിട്ടയിന്‍ 4440 ഉം കോട്ടയത്ത് 2572 ഉം എറണാകുളത്ത് 1048 ഉം ആലപ്പുഴയില്‍ 722 ഉം. ഇടുക്കിയില്‍ 670 ഉം സിറ്റ് ഒഴിഞ്ഞുകിടക്കും. അതാത് ജില്ലകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് സീറ്റ് വര്‍ധന നടത്തിയിരിക്കുന്നത്. പ്രവേശനത്തിന് യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ എണ്ണം പരിഗണിക്കാതെ 2019ല്‍ അനുവദിക്കപ്പെട്ട പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തിന് അടിസ്ഥാനത്തിലാണ് സീറ്റ് വര്‍ധന നടപ്പാക്കിയതെന്നതും സീറ്റ് അപര്യാപ്തത തുടരാന്‍ ഇടയാക്കുന്നു.
മാത്രമല്ല സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതോടെ സ്‌കൂളുകളിലെ വിദ്യാര്‍ഥി അധ്യാപക അനുപാതം താളം തെറ്റും. ഒരു ക്ലാസില്‍ 50 കുട്ടികള്‍ വേണ്ടിടത്ത് 65 ല്‍ അധികം പേരാവും നിലവിലെ സാഹചര്യത്തില്‍. ഇത് കുട്ടികളുടെ പഠന നിലവാരം താഴ്ത്താനിടയാക്കും. അതിനാല്‍ തന്നെ അധിക ബാച്ചുകള്‍ അനുവദിക്കലാണ് ഫലപ്രദമായ പരിഹാരമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ആലിക്കുട്ടിയും എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ചൂണ്ടിക്കാട്ടി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും ഇരുവരും വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."