സഊദിയിൽ ഇനി സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം; പ്രവാസികൾക്ക് നേട്ടം
സഊദിയിൽ ഇനി സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം; പ്രവാസികൾക്ക് നേട്ടം
റിയാദ്: ഡ്രൈവർ ജോലിക്ക് സഊദിയിലെത്തുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി സഊദി ട്രാഫിക് ഡയറക്ടറേറ്റ്. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി ഉപയോഗിച്ച് സഊദിയിൽ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവര്‍മാരായി ജോലിക്ക് എത്തുന്ന പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മൂന്ന് മാസ കാലത്തേക്ക് ഇത്തരത്തിൽ സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ സാധിക്കും. ഈ കാലയളവിൽ തന്നെ സഊദി ലൈസൻസിനായി അപേക്ഷ നൽകാവുന്നതാണ്. ഇതോടെ ജോബ് വിസയിൽ എത്തിയവർക്ക് നേരിട്ട് ജോലിക്ക് കയറാമെന്നതാണ് നേട്ടം. നേരത്തെ ലൈസൻസ് ലഭിക്കുന്നത് വരെ ജോലിക്ക് പോകാനാകാതെ കാത്തിരിക്കണമെന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ ബാധ്യത ഉണ്ടാക്കുന്ന കാര്യമായിരുന്നു. എന്നാൽ പുതിയ നയത്തോടെ ജോലി എടുത്ത് കൊണ്ട് തന്നെ സഊദി ലൈസൻസിനുള്ള ശ്രമങ്ങൾ നടത്താം.
അതേസമയം, സ്വന്തം നാട്ടില്‍ ഓടിക്കാൻ അനുമതിയുള്ള വാഹനം മാത്രമേ സഊദിയിലും ഓടിക്കാൻ സാധിക്കൂ. ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം ഓടിക്കാം. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ട്.
ഈ ആനുകൂല്യം സ്വന്തമാക്കാൻ. അംഗീകൃത കേന്ദ്രത്തില്‍ നിന്നുളള ഡ്രൈിവിങ് ലൈസന്‍സിന്റെ അറബിയിലുള്ള പരിഭാഷ ഡ്രൈവര്‍മാര്‍ കൈയ്യില്‍ കരുതണം. ഓരോ ലൈസന്‍സിന്റെയും മാനദണ്ഡമനുസരിച്ചായിരിക്കും അനുമതി നല്‍കുകയെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."