ആനിരാജയ്ക്കെതിരേ കേന്ദ്ര നേതൃത്വത്തിന് കത്തയച്ച് കാനം
തിരുവനന്തപുരം: കേരള പൊലിസില്‍ ആര്.എസ്.എസ് ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്നു പ്രസ്താവന നടത്തിയ സി.പി.ഐ വനിതാവിഭാഗം ജനറല്‍ സെക്രട്ടറി ആനി രാജയ്ക്കെതിരേ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് പരാതി നല്കി സംസ്ഥാന നേതൃത്വം.
സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗീകരിച്ച തീരുമാനത്തിന്റെ ലംഘനമാണ് ആനിരാജയുടെ പ്രവൃത്തിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ജറല്‍ സെക്രട്ടറി ഡി.രാജയ്ക്കാണ് കാനം കത്തയച്ചത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ വിഷയത്തില്‍ പ്രതികരണം നടത്തുമ്പോള്‍ അവിടുത്തെ നേതൃത്വവുമായി കൂടിയാലോചന നടത്തണമെന്നത് പാര്‍ട്ടിയുടെ ദേശീയനിര്‍വാഹകസമിതി അംഗീകരിച്ച മാര്‍ഗരേഖയാണ്. ഈ മാര്‍ഗരേഖ ആനിരാജ ലംഘിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന് ഊര്‍ജം പകരുന്നതാണ് ആനിയുടെ പ്രസ്താവന.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നു അതെന്നും കാനം ചൂണ്ടിക്കാട്ടി. പ്രസ്താവന സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ചര്‍ച്ചചെയ്യും. അതിനുശേഷം ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്താനാണ് പാര്‍ട്ടി ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."