അഴീക്കല്‍ അപകടം 'വയര്‍ലസില്‍ അപേക്ഷിച്ചിട്ടും കോസ്റ്റല്‍ പൊലിസ് സഹായിച്ചില്ല
കരുനാഗപ്പള്ളി (കൊല്ലം): അഴീക്കലില്‍ മത്സ്യ ബന്ധന വള്ളം മറിഞ്ഞ് നാല് പേര് മരിച്ച അപകടത്തില്‍ ഗുരുതര ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍. അപകടം അറിഞ്ഞിട്ടും അഴീക്കല്‍ കോസ്റ്റല്‍ പൊലിസ് സഹായിച്ചില്ലെന്ന് അവര്‍ ആരോപിച്ചു. വയര്‍ലസില്‍ സഹായത്തിന് അപേക്ഷിച്ചിട്ടും പൊലിസ് പ്രതികരിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
പൊലിസ് സഹായിച്ചിരുന്നുവെങ്കില്‍ നാല് ജീവനുകള്‍ നഷ്ടപ്പെടുകയില്ലായിരുന്നുവെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. മറ്റുള്ള വള്ളങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലിസ് സ്പീഡ് ബോട്ട് എത്തിച്ചിരുന്നെങ്കില്‍ അപകടത്തില്‍പ്പെട്ടവരെ വേഗം ആശുപത്രിയിലെത്തിക്കാമായിരുന്നു. പൊലിസ് ബോട്ടിന്റെ കെട്ടുപോലും അഴിച്ചിട്ടില്ലായിരുന്നു. അപകടം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് കോസ്റ്റല്‍ പൊലിസ് എത്തിയതെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."