നാല് നഗരസഭകളില്‍ കൂടി ഈ വര്‍ഷം അര്‍ബന്‍ പി.എച്ച്.സികള്‍
മലപ്പുറം: ജില്ലയില്‍ നാലു നഗരങ്ങളില്‍ കൂടി അര്‍ബന്‍ പി.എച്ച്.സികള്‍ സ്ഥാപിക്കും. നിലമ്പൂര്‍, താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നിവിടങ്ങളിലാണ് ഈ വര്‍ഷം നാഷണല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പി.എച്ച്.സികള്‍ സ്ഥാപിക്കുക. കൊണ്ടോട്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പി.എച്ച്.സി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലമ്പൂരില്‍ ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നും കെട്ടിട സൗകര്യം ഒരുക്കുന്ന നടപടി അവസാന ഘട്ടത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യ കേന്ദ്രത്തിനാവശ്യമായ ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസറ്റ്, ലാബ് ടെക്‌നീഷ്യനടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതും മരുന്നുകളും മറ്റു സൗകര്യമൊരുക്കുന്നതും എന്‍.യു.എച്ച്.എമ്മാണ്. ഒരു വര്‍ഷത്തെ എഗ്രിമെന്റിലാണ് ജീവനക്കാരെ നിയമിക്കുക. ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 32,000 രൂപയാണ് വേതനമായി നല്‍കുക. ആഴ്ചയില്‍ രണ്ടു ദിവസം സ്‌പെഷ്യലിസ്റ്റ് ഡോക്ടമാരുടെ സേവനവും ഈ ആരോഗ്യകേന്ദ്രത്തില്‍ ലഭ്യമാക്കും.
50,000 ത്തിലധികം ജനസംഖ്യയുള്ള നഗര പ്രദേശങ്ങളിലാണ് എന്‍.യു.എച്ച്.എം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ജില്ലയില്‍ പുതുതായി ആരംഭിച്ച കൊണ്ടോട്ടിയിലടക്കം എട്ടോളം അര്‍ബന്‍ പ്രാഥമികാരോഗ്യേ കേന്ദ്രങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണം മഞ്ചേരിയിലാണ്. ഇവടെ ജനസംഖ്യ ഒരു ലക്ഷത്തോളമാണ്. മലപ്പുറം, കോട്ടക്കല്‍, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഓരോ ആരോഗ്യകേന്ദ്രങ്ങളുമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."