ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാമോ? ആദ്യ പത്തില്‍, ഏഷ്യയില്‍ നിന്ന് ഒരു സ്ഥാപനം മാത്രം
ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് യൂണിവേഴ്‌സിറ്റികള്‍ ഏതെന്നറിയാമോ? ആദ്യ പത്തില്‍, ഏഷ്യയില്‍ നിന്ന് ഒരു സ്ഥാപനം മാത്രം
ലോകത്താകമാനം ഏറ്റവും ഡിമാന്റുള്ള പഠന മേഖലയാണ് എഞ്ചിനീയറിങ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിദേശ പഠന സാധ്യതകള്‍ വമ്പിച്ച ജനപ്രീതി നേടിയതോടെ എഞ്ചിനീയറിങ് കോഴ്‌സുകള്‍ രാജ്യത്തിന് പുറത്ത് ചെയ്യാനായി പലരുടെയും ശ്രമം. യു.എസ്, യു.ക, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചേക്കേറിയ ഇന്ത്യന്‍ വിദ്യാര്‍ഥികളും ഏറ്റവും കൂടുതല്‍ പ്രവേശനം നേടിയ കോഴ്‌സുകളിലും എഞ്ചിനീയറിങ് ഉള്‍പ്പെടുന്നുണ്ട്.
ഏത് കോഴ്‌സുകളാണെങ്കിലും ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാനാണ് എല്ലാവരും ശ്രമിക്കുക. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി പോവുമ്പോള്‍ മികച്ച അക്കാദമിക റെക്കോര്‍ഡുള്ള സ്ഥാപനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. അത്തരത്തില്‍ എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പേരുകേട്ട ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ടൈംസ് ഹയര്‍ എജ്യുക്കേഷനാണ് ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്.
യു.എസ് കുതിപ്പ്
ടൈംസിന്റെ റാങ്കിങ് പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ് സ്ഥാപനമെന്ന റെക്കോര്‍ഡ് ഇത്തവണയും നേടിയത് യു.എസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയാണ്. എഞ്ചിനീയറിങ്ങില്‍ തങ്ങളെ വെല്ലാന്‍ ആരുമില്ലെന്ന വാദം ഇത്തവണയും അരക്കിട്ടുറപ്പിക്കുകയാണവര്‍. രണ്ടാം സ്ഥാനത്ത് പതിവ് പോലെ തന്നെ യു.എസിന്റെ തന്നെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ഇടംപിടിച്ചിരിക്കുന്നു. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങള്‍ പരിഗണിക്കുമ്പോള്‍ ആറ് യൂണിവേഴ്‌സിറ്റികളുമായി മുന്നില്‍ നില്‍ക്കുന്ന രാജ്യവും യു.എസാണ്.
തൊട്ടുപിന്നാലെ യു.കെ
പോയിന്റ് ടേബിളിലെ മറ്റൊരു പ്രമുഖര്‍ യു.കെയാണ്. ലണ്ടന്‍ ഇംപീരിയല്‍ കോളജ് അടക്കം മൂന്ന് യു.കെ യൂണിവേഴ്‌സിറ്റികള്‍ ഇത്തവണ ആദ്യ പത്തിലുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡും, യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജുമാണ് പട്ടികയിലെ മറ്റ് യു.കെ സാന്നിധ്യങ്ങള്‍. മാത്രമല്ല കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വിപരീതമായി പുതിയ അഞ്ച് യു.കെ യൂണിവേഴ്‌സിറ്റികള്‍ കൂടി ഇത്തവണ ആദ്യ മുന്നൂറില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഏഷ്യയുടെ അഭിമാനമായി സിങ്കപ്പൂര്‍
എഞ്ചിനീയറിങ് പട്ടികയുടെ ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഏഷ്യന്‍ രാജ്യം സിങ്കപ്പൂരാണ്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂരാണ് ഏഷ്യയുടെ മാനം കാത്ത് ലിസ്റ്റില്‍ എട്ടാമതെത്തിയത്.
പട്ടികയില്‍ ഇത്തവണ 1374 യൂണിവേഴ്‌സിറ്റികള്‍ ഇടംപിടിച്ചിട്ടുണ്ട്. ജനറല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ്, എയറോസ്‌പേസ് എഞ്ചിനീയറിങ്, സിവില്‍-കെമിക്കല്‍ എഞ്ചിനീയറിങ് എന്നീ വിഷയങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന സര്‍വ്വകലാശാലകളെയാണ് റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദക്ഷിണ കൊറിയയിലെ Daegu Gyeongbuk ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആണ് ആദ്യ 250ല്‍ ഇടംപിടിച്ച പുതുമുഖം. യു.എസ്, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ ഇടിപിടിച്ചത്.
ആദ്യ പത്ത് യൂണിവേഴ്‌സിറ്റികള്‍
- ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി- യു.എസ്
- സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി- യു.എസ്
- മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- യു.എസ്
- യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്- യു.കെ
- യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്- യു.കെ
- യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്‌ലി- യു.എസ്
- കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- യു.എസ്
- പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി- യു.എസ്
- നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂര്‍- സിങ്കപ്പൂര്‍
- ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍- യു.കെ
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."