HOME
DETAILS
MAL
യു.ഡി.എഫ് പ്രചാരണം വാസ്തവവിരുദ്ധം: സി.പി.എം
backup
August 26 2016 | 22:08 PM
കണ്ണൂര്‍: മലയോര ഹൈവേ പദ്ധതി ഉപേക്ഷിച്ചെന്ന നിലയില്‍ മുന്‍മന്ത്രി കെ.സി ജോസഫും യു.ഡി.എഫും നടത്തുന്ന പ്രചാരണം വാസ്തവവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്. പദ്ധതി നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും ഇതിനകം ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രവൃത്തി ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്നും നിര്‍ത്തിവച്ചിട്ടില്ലെന്നും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ഒരുരൂപ പോലും നീക്കിവയ്ക്കാതെയാണു മുന്‍ സര്‍ക്കാര്‍ 237.2 കോടിയുടെ ബൃഹദ് പദ്ധതിക്കു ഭരണാനുമതിയും പ്രത്യേകാനുമതിയും നല്‍കിയതെന്നും ജയരാജന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.കെ രാഗേഷ് എം.പി, കെ.എം ജോസഫ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."