പാകിസ്താനിലേക്ക് കടക്കാനാകാതെ ശിഹാബ് ചോറ്റൂർ; നടന്നുള്ള ഹജ്ജ് യാത്ര അനിശ്ചിതത്വത്തിൽ; മക്ക യാത്ര തുടരാനാവുമെന്ന് ശിഹാബ്
എം.ശംസുദ്ധീൻ ഫൈസി
മലപ്പുറം: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം പുത്തനത്താണി സ്വദേശി ശിഹാബ് ചോറ്റൂരിന്റെ പാകിസ്ഥാൻ വഴിയുള്ള യാത്ര അനിശ്ചിതത്വത്തിൽ. ഹജ്ജ് തീർഥാടനത്തിന് മക്കയിലേക്ക് പുറപ്പെട്ട ശിഹാബിന് പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി ഇതുവരേ ലഭിച്ചിട്ടില്ല. എംബസിയിൽ നിന്നുള്ള അനുമതി വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശിഹാബ്.
മലപ്പുറത്തുനിന്നും തുടങ്ങി 3000കിലോമീറ്റർ യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിർത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ എമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. രണ്ടര മാസമായി ശിഹാബ് വാഗാ അതിർത്തിയിലാണ്. ഇതിനിടയിൽ കഴിഞ്ഞ ദിവസം പാക് പൗരൻ ശിഹാബിനുവേണ്ടി നൽകിയ വിസ അപേക്ഷ പാക് ഹൈക്കോടതി തള്ളിയിരുന്നു.
ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്. ഹരജിക്കാരന് ഇന്ത്യൻ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും കാണിച്ചാണ് അപേക്ഷ തള്ളിയത്.
കഴിഞ്ഞ ജൂൺ രണ്ടിനാണ് മലപ്പുറം പുത്തനത്താണി ആതവനാട്ടിലെ വീട്ടിൽ നിന്ന് ശിഹാബ് യാത്ര തുടങ്ങിയത്. സെപ്റ്റംബർ ഏഴിനാണ് വാഗ അതിർത്തിയിലെത്തിയത്.
അതേസമയം, വിസക്കു വേണ്ടി സമർപ്പിച്ച അപേക്ഷ പാകിസ്ഥാൻ കോടതി നിഷേധിച്ചത് ഹരജിക്കാരന് താനുമായി ബന്ധമില്ലെന്ന കാരണത്താൽ മാത്രമാണെന്ന് ഷിഹാബ് സുപ്രഭാതത്തോട് പറഞ്ഞു. എന്നാൽ ചിലർ ഇതിനെ തെറ്റായി വ്യാഖ്യാനിച്ച് പാകിസ്ഥാൻ തനിക്കുവീണ്ടും വിസ നിഷേധിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും ഹരജിക്കാരനായ പാക് പൗരനു താനുമായി ബന്ധമില്ലാത്തതിനാൽ മാത്രം ഹരജി തള്ളിയതാണെന്നും ശിഹാബ് പേറഞ്ഞു.
ചിലമാധ്യമങ്ങൾ ഇതു തെറ്റായി വ്യാഖ്യാനിക്കുകയാണ്. മക്കയിലേക്കുള്ള യാത്ര വൈകാതെ തുടരാനാവും. നടപടികൾ പുരോഗമിക്കുകയാണെന്നും ശിഹാബ് വിശദീകരിച്ചു. കാൽനടയായി ഹജ്ജിനു പോകുന്ന ശിഹാബിനു പാകിസ്ഥാനിലേക്ക് പ്രവേശനാനുമതി തേടി സർവാർ താജ് എന്ന പാക് പൗരനാണ് ലാഹോർ ഹൈക്കോടതിയെ സമീപ്പിച്ചത്.
pakistan court rejected shihab chotturs visa application
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."