ഹൈടെക് ബസ്സ്റ്റാന്‍ഡ് തുറക്കുന്നു; പ്രതീക്ഷിച്ചതിലും നേരത്തെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്‍പതിന് നിര്‍മാണ ചെലവ് 85 ലക്ഷം രൂപ
ചെറുവത്തൂര്‍: ജില്ലയിലെ പ്രധാന ടൗണുകളില്‍ ഒന്നായ ചെറുവത്തൂരിന്റെ മുഖച്ഛായ തന്നെ മാറ്റി ഹൈടെക് ബസ്സ്റ്റാന്റ് തുറക്കുന്നു. സെപ്റ്റംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിന് മന്ത്രി കെ.ടി ജലീല്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ്റ്റാന്റ് നാടിനു സമര്‍പ്പിക്കും. വന്‍ ജനപങ്കാളിത്തത്തോടെ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ഉദ്ഘാടന ചടങ്ങ് ഉത്സവമാക്കി മാറ്റാന്‍ തീരുമാനമായി. ചെറുവത്തൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 85 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പൂര്‍ണമായും കോണ്‍ക്രീറ്റിലാണ് ബസ് സ്റ്റാന്റ് യാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. അതിവേഗം ഈ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷിച്ചതിലും ഒരു മാസം നേരത്തെയാണ് ബസ് സ്റ്റാന്റ് തുറക്കുന്നത്. കഴിഞ്ഞ മാസം ഏഴിനാണ് ബസ്റ്റാന്റ് അടച്ചിട്ട് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. 18 ദിവസം കൊണ്ട് തന്നെ കോണ്‍ക്രീറ്റ് നിര്‍മാണങ്ങളെല്ലാം പൂര്‍ത്തിയാക്കുകയായിരുന്നു. ബസ്റ്റാന്റിനോട് ചേര്‍ന്ന് ഓവുചാലും നിര്‍മിച്ചു. ചുറ്റിലും വൈദ്യുതി വെളിച്ചങ്ങള്‍, ബസ് കാത്തിരിക്കുന്നവര്‍ക്കായി കസേരകള്‍, എല്‍.ഇ.ഡി ടി.വി എന്നിവയും പടിഞ്ഞാറ് വശത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവയും ഉദ്ഘാടനത്തിനു മുന്‍പ് ഒരുക്കും.
മോടികൂട്ടാന്‍ ചുറ്റിലും പൂന്തോട്ടം ഒരുക്കാനും പദ്ധതിയുണ്ട്. പഞ്ചായത്ത് ഹാളില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. സി.വി പ്രമീള, വി.വി സുനിത, കെ വി കുഞ്ഞിരാമന്‍, കെ നാരായണന്‍, മുനമ്പത്ത് ഗോവിന്ദന്‍, മലപ്പില്‍ സുകുമാരന്‍, സി കാര്‍ത്യായനി, വി നാരായണന്‍, കെ കെ കുമാരന്‍ വൈദ്യര്‍, എ അമ്പൂഞ്ഞി, കെ കണ്ണന്‍, യൂസഫ്, ജനാര്‍ദനന്‍, എ കെ ചന്ദ്രന്‍, മുഹമ്മദ് പൊറായിക്, പി പി
മുസ്തഫ, അനസൂര്യ, കെ ടി ദിനേശന്‍, ടി രാജന്‍, ടി വി പ്രഭാകരന്‍ സംസാരിച്ചു ഭാരവാഹികള്‍: മാധവന്‍ മണിയറ (ചെയര്‍മാന്‍), മുനമ്പത്ത് ഗോവിന്ദന്‍ (കണ്‍വീനര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."