മന്ത്രി ആര്‍. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ
ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങള്‍ക്ക് ഒപ്പം സുപ്രീം കോടതി നില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിക്കാന്‍ അപേക്ഷ. അറ്റോര്‍ണി ജനറല്‍ ആര്‍. രമണിക്കാണ് ബി.ജെ.പിയുടെ മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ അപേക്ഷ നല്‍കിയത്.
സുപ്രിംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പമാണെന്ന ആര്‍.ബിന്ദുവിന്റെ പരാമര്‍ശത്തെ തുടര്‍ന്നാണ് നീക്കം. സുപ്രിംകോടതി പോലും കേന്ദ്രനയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് വേണം കേരള സാങ്കേതിക സര്‍വകലാശാല സംബന്ധിച്ച വിധിയിലൂടെ മനസിലാക്കാനെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ (വിസി) ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കികൊണ്ടുള്ള വിധിക്കെതിരെ നവംബര്‍ 18ന് ആര്‍.ബിന്ദു കൊച്ചിയില്‍ നടത്തിയ പ്രസ്താവന സുപ്രീം കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതും ഇകഴ്ത്തി കാണിക്കുന്നതും ആണെന്ന് അറ്റോര്‍ണി ജനറലിന് നല്‍കിയ അപേക്ഷയില്‍ പറയുന്നു. മന്ത്രി നടത്തുന്ന അഭിപ്രായപ്രകടനം ശരിയാണെന്ന് ജനം വിശ്വസിക്കാമെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതികരണം മന്ത്രി നടത്തി എന്നത് വിഷയം കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. ഭരണഘടനയുടെ 19 (1)(മ) വകുപ്പ് ഉറപ്പാക്കുന്ന അഭിപ്രായ സ്വാതന്ത്യത്തിന്റെ പരിരക്ഷ മന്ത്രിക്ക് ലഭിക്കില്ല. ഭരണഘടനാപരമായ തത്വങ്ങളും തന്റെ പ്രതിജ്ഞയും പാലിക്കാന്‍ മന്ത്രിക്ക് ബാധ്യതയുണ്ടെന്നുംഅഭിഭാഷകന്‍ രഞ്ജിത്ത്
മാരാര്‍ മുഖേന നല്‍കിയ അപേക്ഷയില്‍ ആരോപിക്കുന്നു.
അറ്റോര്‍ണി ജനറലിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സുപ്രിം കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."