പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ ഒമാൻ വിസ നയം; സന്ദർശക വിസ മാറ്റാൻ ഇനി രാജ്യം വിടണം, ചെലവ് നടുവൊടിക്കും
പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ ഒമാൻ വിസ നയം; സന്ദർശക വിസ മാറ്റാൻ ഇനി രാജ്യം വിടണം, ചെലവ് നടുവൊടിക്കും
മസ്‌കത്ത്: ഒമാൻ കൊണ്ടുവന്ന വിസ നിയമങ്ങളിലെ മാറ്റങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് സൂചന. വിസയടിക്കാൻ രാജ്യം വിടണമെന്ന നിയമമാണ് വിദേശികൾക്ക് തിരിച്ചടിയാവുക. മറ്റൊരു രാജ്യത്തേക്കോ സ്വന്തം രാജ്യത്തേക്കോ പോയി ഒമാനി തിരിച്ചെത്തിയാൽ മാത്രമേ ഇനി സ്ഥിരം വിസയിലേക്ക് മാറാൻ സാധിക്കൂ. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി തൊഴില്‍ വിസയിലേക്കോ ഫാമിലി ജോയിന്‍ വിസയിലേക്കോ മാറുന്നവര്‍ക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടി വരിക.
വിസ മാറ്റത്തിനായി രാജ്യം വിടേണ്ടി വരുന്നതോടെ ഉയര്‍ന്ന തുക ഈ ഇനത്തിൽ ചെലവഴിക്കേണ്ടിവരും. മറ്റൊരു രാജ്യത്തേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, സ്വന്തം രാജ്യം അല്ലെങ്കിൽ അവിടുത്തെ വിസ ഉൾപ്പെടെ വലിയ തുക ചെലവഴിക്കേണ്ടി വരും. നേരത്തെ 50 റിയാല്‍ നല്‍കി രാജ്യത്ത് നിന്നു തന്നെ വിസ മാറാന്‍ സാധിക്കുന്നിടത്ത് നിന്നാണ് ഇനി കൂടുതൽ തുക ചെലവഴിക്കേണ്ടി വരിക. രാജ്യത്തിന് പുറത്തു പോയതിന് ശേഷം മാത്രമേ വിസ ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് റോയല്‍ ഒമാന്‍ പൊലിസ് (ആര്‍.ഒ.പി) അറിയിച്ചിട്ടുണ്ട്.
ഒക്‌ടോബര്‍ 30നാണ് ഒമാനില്‍ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തി ആര്‍.ഒ.പി ഉത്തരവിറക്കിയത്. ഒക്‌ടോബര്‍ 31 മുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു. വിദേശികള്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസകളിലെത്തി നേരിട്ട് തൊഴില്‍ വിസയിലേക്കോ ഫാമിലി ജോയിന്‍ വിസയിലേക്കോ മാറുന്ന സംവിധാനം അവസാനിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതുപ്രകാരമാണ് വിസ അടിക്കാൻ മറ്റൊരു രാജ്യത്തേക്ക് പോയി തിരിച്ചെത്തേണ്ടി വരിക.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."