' വിഴിഞ്ഞം തുറമുഖം നാടിന്റെ വികസനത്തിന് അത്യാവശ്യം; മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പഴയ വീഡിയോ ചര്‍ച്ചയാവുന്നു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ അനുകൂലിച്ച് ലത്തീന്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ ഡോ. എം സൂസപാക്യം നേരത്തെ നിലപാട് വ്യക്തമാക്കിയ വിഡിയോ ചര്‍ച്ചയാകുന്നു. വിഴിഞ്ഞത്തെ വാണിജ്യ തുറമുഖം നാടിന്റെ വികസനത്തിന് നേട്ടമാകും എന്നും തുറമുഖ നിര്‍മ്മാണത്തെ സ്വാഗതം ചെയ്യണമെന്നുമായിരുന്നു സൂസപാക്യത്തിന്റ വാക്കുകള്‍. അതിനു വേണ്ടി സംഘടിതമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
തുറമുഖ വിരുദ്ധ സമരത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് ലത്തീന്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ തുറമുഖത്തെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
വികസന സാധ്യതകളെക്കുറിച്ച് അവബോധമുണ്ടായ സാഹചര്യമാണിത്. അതുകൊണ്ടുതന്നെ പദ്ധതി നാടിന്റെ വികസനത്തിന് അത്യാവശ്യമുള്ളൊരു കാര്യമായാണ് തോന്നുന്നത്. വിഴിഞ്ഞത്ത് ഒരു വാണിജ്യ തുറമുഖം ഉണ്ടാവുന്ന സാധ്യതകള്‍ വളരെ വലുതാണ്. അതിനെ സ്വാഗതം ചെയ്യുകയും അതിന്റെ സാക്ഷാല്‍ക്കാരത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരു ആവശ്യമാണ്. ഇതിനായി എല്ലാവിധ സഹായസഹരണങ്ങള്‍ ചെയ്തുകൊടുക്കണം എന്ന ഒരു ആശയമാണ് പങ്കുവയ്ക്കുന്നതെന്നും സൂസപാക്യം വീഡിയോയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."