'കറുത്ത ബാഗില്‍ പൊതിഞ്ഞ നിലയില്‍ തിരിച്ചെത്തുന്ന സൈനികരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കോളൂ, ഓരോ രക്തസാക്ഷിത്വവും ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം കൂട്ടിയിട്ടേ ഉള്ളൂ' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ഹമാസ്
'കറുത്ത ബാഗില്‍ പൊതിഞ്ഞ നിലയില്‍ തിരിച്ചെത്തുന്ന സൈനികരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കോളൂ, ഓരോ രക്തസാക്ഷിത്വവും ഞങ്ങളുടെ നിശ്ചയദാര്‍ഢ്യം കൂട്ടിയിട്ടേ ഉള്ളൂ' ഇസ്‌റാഈലിന് മുന്നറിയിപ്പുമായി ഹമാസ്
ഗസ്സ: എത്രയൊക്കെ ക്രൂരമായി അക്രമിച്ചാലും തങ്ങള്‍ പിന്‍മാറാന്‍ പോവുന്നില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ്. കറുത്ത ബാഗില്‍ പൊതിഞ്ഞ നിലയില്‍ തിരിച്ചെത്തുന്ന സൈനികരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കോളൂ എന്നാണ് ഹമാസ് ഇസ്‌റാഈലിന് നല്‍കുന്ന മുന്നറിയിപ്പ്. ഹമാസ് സൈനിക വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് വക്താവ് അബൂ ഉബൈദയുടെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്.
'അല്‍അഖ്‌സ ഫ്‌ലഡ് ( തൂഫാന്‍ അല്‍ അഖ്‌സ) ആരംഭിച്ച് 27 ദിവസങ്ങള്‍ക്ക് ശേഷവും, ഞങ്ങളുടെ പോരാളികള്‍ വടക്കുപടിഞ്ഞാറന്‍ ഗസ്സയിലും തെക്ക്, ബെയ്റ്റ് ഹനൂനിലും അധിനിവേശ സേനയെ നേരിടുന്നത് തുടരുകയാണ്. അധിനിവേശ വാഹനങ്ങള്‍ക്കും സൈനികര്‍ക്കും എതിരെ വിജയകരമായ ആക്രമണങ്ങള്‍ നടത്തി.
'ഞങ്ങള്‍ക്ക് ഞങ്ങളുടെ പോരാളികളുടെ ഓപറേഷന്‍സ് എത്രയെണ്ണമെന്ന് പറയാനാവില്ല. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍, ഞങ്ങളുടെ പോരാളികള്‍ ടാങ്ക് വിരുദ്ധ ആയുധങ്ങള്‍ ഉപയോഗിച്ചും നേരിട്ടുള്ള ഏറ്റുമുട്ടലുകളിലൂടേയും ഡ്രോണുകള്‍ വഴിയും അധിനിവേശ സേനയുടെ നിരവധി ബറ്റാലിയന്‍ ടാങ്കുകള്‍ നശിപ്പിക്കുകയും ധാരാളം സൈനികരെ കൊല്ലുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗാസ സിറ്റിയുടെ വടക്കുപടിഞ്ഞാറന്‍ അച്ചുതണ്ടില്‍ ഞങ്ങള്‍ ഇന്ന് വൈകുന്നേരം ഒരു വലിയ പ്രത്യാക്രമണം നടത്തി, ആറ് ടാങ്കുകളും രണ്ട് സൈനിക വാഹകരും ഒരു ബുള്‍ഡോസറും നശിപ്പിച്ചു. ശത്രു കമാന്‍ഡ് പ്രഖ്യാപിക്കുന്നതിനേക്കാള്‍ വളരെ കൂടുതലാണ് ശത്രുവിന്റെ മരിച്ചവരുടെ എണ്ണം. ശത്രു ലൈനുകള്‍ക്ക് പിന്നില്‍ വളയാനും പോയിന്റ് ബ്ലാങ്കില്‍ നിന്ന് അവരെ ആക്രമിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും ഉറപ്പുള്ള വാഹനമായി അധിനിവേശ സൈന്യം ഉയര്‍ത്തിയ നെയിമര്‍ ട്രൂപ്പ് കാരിയര്‍, നമ്മുടെ ഷെല്ലുകള്‍ക്കെതിരായ അതിന്റെ ആദ്യ പരീക്ഷണത്തില്‍ തന്നെ പരാജയപ്പെട്ടു.
'അധിനിവേശ നേതൃത്വമേ..കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ തിരിച്ചു വരുന്ന നിങ്ങളുടെ കൂടുതല്‍ സൈനികരെ കാത്തിരിക്കുക. എക്കാലത്തുമായിരുന്നതു പോലെ ഗസ്സയെ ഞങ്ങള്‍ നിങ്ങളുടെ മേല്‍ ഒരു ശാപമാക്കി മാറ്റും.
'ഗസ്സ മുനമ്പ് ഭേദിക്കുന്നതിനെ കുറിച്ച് ഒരു വലിയ ശക്തിയുടെ അച്ചുതണ്ട് ഭേദിക്കുന്നതുപോലെ ശത്രുസൈന്യം വീമ്പിളക്കുമ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു.
ഞങ്ങളുടെ ആയിരക്കണക്കിന് ആളുകളുടെ നഷ്ടവും രക്തസാക്ഷിത്വവും ഞങ്ങള്‍ക്ക് നല്‍കുന്ന ഞങ്ങളുടെ നിശ്ചയ ദാര്‍ഢ്യംവര്‍ധിപ്പിക്കുകയേ ഉള്ളൂ. ഇതിന് ശത്രു വലിയ വില നല്‍കേണ്ടി വരും.'- അബൂ ഉബൈദയുടെ പ്രസംഗത്തില്‍ പറയുന്നു.
ഇസ്‌റാഈല്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളില്‍ 9,601 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 3,760 കുട്ടികളാണ്. 2326 സ്ത്രീകളും. 6360 കുട്ടികളും 4891 സ്ത്രീകളും ഉള്‍പ്പെടെ 32,000 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച മാത്രം 256 പേര്‍ കൊല്ലപ്പെട്ടു.
ഇസ്‌റാഈല്‍ ആക്രമണത്തിന് പിന്നാലെ ഗസ്സയില്‍ 1020 കുട്ടികള്‍ ഉള്‍പ്പെടെ 2030 പേരെ കാണാതായി. 4000 പേര്‍ ഇസ്‌റാഈലിന്റെ തടങ്കലിലാണ്. ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ചത് മുതല്‍ 10 മിനിട്ടില്‍ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നു ഇസ്‌റാഈല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ 132 പേര്‍ കൊല്ലപ്പെട്ടു. 2000 പേര്‍ക്ക് പരിക്കേറ്റു. 1900 പേരെ ഇസ്‌റാഈല്‍ തടങ്കലിലാണ്. രണ്ടു തടവുകാര്‍ ഇസ്‌റാഈല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.
1150 കുട്ടികള്‍ ഉള്‍പ്പെടെ 2600 പേരെ കാണാനില്ല. ഇസ്‌റാഈല്‍ തകര്‍ത്ത കെട്ടിടങ്ങള്‍ക്ക് അടിയില്‍ കുടുങ്ങിയവരും കാണാതായവരില്‍ ഉള്‍പ്പെട്ടേക്കും. നിലവില്‍ 135 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 25 ആംബുലന്‍സുകളും തകര്‍ത്തിട്ടുണ്ട്. കൂടാതെ, ഗസ്സയിലെ 16 ആശുപത്രികളും 32 മെഡിക്കല്‍ കെയര്‍ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."