വിവാഹ രജിസ്‌ട്രേഷന്‍ വധൂവരന്മാര്‍ക്ക് ഓണ്‍ലൈനിലൂടെ ഹാജരാകാമെന്ന് ഹൈക്കോടതി
കൊച്ചി: വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹാജരാകാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. ഓണ്‍ലൈനായി വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു അനുമതിതേടി സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
കൊവിഡ് മഹാമാരിക്കാലത്ത് വിവാഹംപോലുള്ള അവശ്യസേവനങ്ങള്‍ നടത്തിക്കൊടുക്കുന്നതിനു സര്‍ക്കാരിനു ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം. ലോക്ക്ഡൗണ്‍ പോലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മനസിലാക്കി അവശ്യസേവനങ്ങള്‍ക്ക് സാങ്കേതികമായ മാര്‍ഗങ്ങളിലൂടെ പരിഹാരം തേടുകയെന്നത് പൗരന്റെ അവകാശമാണ്. സാക്ഷികള്‍ മാര്യേജ് ഓഫിസര്‍ മുമ്പാകെ നേരിട്ട് ഹാജരാകണം. ഓണ്‍ലൈനിലൂടെ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികള്‍ തിരിച്ചറിയണമെന്നും കോടതി നിര്‍ദേശിച്ചു.
ഹരജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കായി കഴിഞ്ഞയാഴ്ചയാണ് സിംഗിള്‍ ബെഞ്ച് വിട്ടത്. ഐ.ടി വകുപ്പിനുവേണ്ടി സ്‌നേഹില്‍ കുമാര്‍ സിങ്ങും മുഹമ്മദ് വൈ. സഫീറുള്ളയും കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."