HOME
DETAILS
MAL
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
backup
November 04 2023 | 15:11 PM
തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
വയനാട്: തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ഈ മാസം 14ന് രാവിലെ 11ന് കല്‍പ്പറ്റയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്കി. വയനാട് എസ്.പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് പണം നല്‍കിയെന്ന കേസിലാണ് നടപടി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് പത്തുലക്ഷവും സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് 40 ലക്ഷവും സി.കെ ജാനുവിന് നല്‍കിയെന്നാണ് ആരോപണം. എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസാണ് പരാതിക്കാരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."