HOME
DETAILS

ഐ.എസ്.ആര്‍.ഒ കാര്‍ഗോ നോക്കുകൂലി : വിമര്‍ശനവുമായി ഹൈക്കോടതി

  
backup
September 10 2021 | 12:09 PM

keral-hc-criticise-kerala-govt-on-inaction-against-gawking-wages


കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ കാര്‍ഗോ തടഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കേരളം നിക്ഷേപ സൗഹൃദമാണെന്ന് കേവലം വാക്കുകളില്‍ പറഞ്ഞാല്‍ മാത്രം പോരെന്നും നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂനിയനുകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ വരാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണ്.
കാര്യങ്ങളുടെ പോക്ക് ഇങ്ങനെയെങ്കില്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയ്യാറാകില്ല. നോക്ക് കൂലി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായി നടപ്പാക്കാനായിട്ടില്ല. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നു.
ചുമടിറക്കാന്‍ അനുവദിക്കാതെ വരുമ്പോള്‍ സംഘട്ടര്‍ഷമുണ്ടാകുന്നു, ഇത് ശരിയായ രീതിയല്ല. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂനിയനുകള്‍ സ്വീകരിക്കേണ്ടത്, ട്രേഡ് യൂനിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസ് പരിഗണിക്കവേ പറഞ്ഞു. 2017ല്‍ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്, നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018ന് ശേഷം 11 നോക്കുകൂലി കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും കേസുകള്‍ ഇതില്‍ കൂടുതലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലിസ് സംരക്ഷണമാവശ്യപ്പെട്ട് വരുന്ന കേസ് പരിശോധിച്ചാല്‍ ഇത് മനസിലാകും.
നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നു എന്ന് ഡി.ജി.പി ഉറപ്പ് വരുത്തണം . കേസ് 27ലേക്ക് മാറ്റി.
ഈമാസം അഞ്ചിനാണ് തിരുവനന്തപുരം വി.എസ.്എസ്.സിയിലേക്ക് ഉപകരണവുമായെത്തിയ കാര്‍ഗോ വാഹനം ഒരു കൂട്ടം പ്രദേശവാസികള്‍ തടഞ്ഞത്. കയറ്റിറക്കിന് നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നല്‍കണമെന്നുമായിരുന്നു ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago