വിഴിഞ്ഞം സഘര്‍ഷത്തില്‍ കൂട്ട അറസ്റ്റിനൊരുങ്ങി പൊലിസ്; ആയിരത്തോളം പേരുടെ പട്ടിക തയ്യാറാക്കി
തിരുവനന്തപുരം: വിഴിഞ്ഞം സ്ഘര്ഷത്തില് കൂട്ട അറസ്റ്റിനൊരുങ്ങി പൊലിസ്. സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്ത ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു. ഹൈക്കോടതിയില്‍ നിന്നും നിര്‍ദേശമുണ്ടായാല്‍ ഉടന്‍ തന്നെ നടപടികളിലേക്ക് കടക്കാന്‍ പൊലിസിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 170 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
വിഴിഞ്ഞം സ്പെഷല്‍ ഓപീസര്‍ ഡി.ഐ.ജി ആര് നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡി.സി.പി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ ഓരോ ദിവസവും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."