ലോകത്തെ എറ്റവും മികച്ച 10 ടൂറിസ കേന്ദ്രങ്ങളില്‍ ഇടം പിടിച്ച് ഈ ഗള്‍ഫ് രാജ്യങ്ങള്‍
റിയാദ്: ലോകത്തെ എറ്റവും മികച്ച 10 ടൂറിസ കേന്ദ്രങ്ങളില്‍ ഇടം പിടിച്ച് ഗള്‍ഫ് രാജ്യങ്ങളായ യുഎഇയും, സഊദിയും.മധ്യപൂര്‍വദേശ,വടക്കന്‍ ആഫ്രിക്കന്‍ മേഖലകളില്‍ മാത്രമാണ് രാജ്യാന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായത്.2019നെ അപേക്ഷിച്ച് ഈ വര്‍ഷം യുഎഇയിലും,സൗദിയിലും രാജ്യാന്തര സന്ദര്‍ശകരുടെ എണ്ണത്തില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ട്രാവല്‍ അനാലിസിസ് കമ്പിനിയായ ഫോര്‍വേഡ്കീസ് വ്യക്തമാക്കുന്നു.
കോവിഡ് മഹാമാരിക്കുശേഷം ആഗോള വിനോദസഞ്ചാര മേഖല ശക്തമായ തിരിച്ചുവരവാണ് നടത്തിവരുന്നത്.
ഈ വർഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ആഗോള റാങ്കിങിൽ സഊദി അഞ്ചാം സ്ഥാനത്തെത്തി. ആഗോള സഞ്ചാരികൾക്കു മുന്നിൽ വാതിൽ തുറന്ന സഊദി അറേബ്യ,രാജ്യത്തെ ടൂറിസം കേന്ദ്രമാക്കി അവതരിപ്പിക്കുന്നതിലും നിക്ഷേപം ആകർഷിക്കുന്നതിലും വൻ വിജയം നേടി. സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനുള്ള ശ്രമങ്ങളും ആഗോള നിക്ഷേപകരെ സഊദിയിലേക്ക് ആകർഷിച്ചു. രാജ്യാന്തര ടൂറിസം റിപ്പോർട്ടുകളും അനുകൂല ഘടകങ്ങളായി. ഡൊമിനിക്കൻ റിപ്പബ്ലിക്, കൊളംബിയ,മെക്സിക്കോ, ഗ്രീസ് എന്നീ രാജ്യങ്ങളാണ് സഊദിയുടെ മുന്നിലുള്ളത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് യുഎഇ. യുഎസ്, റഷ്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളാണ് കൂടുതലായി രാജ്യത്ത് എത്തിയത്. ഇന്ത്യയിൽനിന്നുള്ളവരുടെ ഒഴുക്കും വർധിച്ചുവരുന്നു. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസ് വർധിപ്പിച്ചതും ടൂറിസിറ്റുകളുടെ വരവിനു ആക്കം കൂട്ടി.
ലളിത വീസ നടപടിക്രമങ്ങൾ, എളുപ്പത്തിൽ എത്തിച്ചേരാവുന്നസ്ഥലം, താരതമ്യേന ചെലവ് കുറവ്, ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫ, ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ മെട്രോ, സപ്ത നക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബ്, ഫ്യൂച്ചർ മ്യൂസിയം, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി,ഏറ്റവും വലിയ അക്വേറിയമായ സീവേൾഡ് അബുദാബി, നാഷനൽ
അക്വേറിയം, ലോകോത്തര തീം പാർക്കുകളായ ഫെറാറി വേൾഡ്,യാസ് ഐലൻഡ്, വാർണർ ബോസ് വേൾഡ്, ലുവ്റ് അബുദാബി മ്യൂസിയം, സ്നോ വേൾഡ് പാർക്ക്, അൽഐൻ ജബൽ ഹഫീത് തുടങ്ങി സഞ്ചാരികളുടെ ഇഷ്ട വിനോദ കേന്ദ്രങ്ങളും താരതമ്യനേയുള്ള ചിലവ് കുറവുമാണ് യുഎഇയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: These Gulf countries are among the top 10 tourist destinations in the world
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."