ഖത്തർ ഇനി ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക്
ദോഹ: ഡ്രൈവറില്ലാ വാഹനങ്ങളുടെ പുതുഘട്ടത്തിലേക്ക് കാൽവെയ്പ്പ് നടത്തി ഖത്തർ ഗതാഗത മന്ത്രാലയം. ലെവൽ ത്രീ ഓട്ടോണമസ് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യവികസനം തുടങ്ങിയതായി അധികൃതർ വ്യക്തമാക്കി. ഖത്തറിന്റെ ഗതാഗത മേഖലയിൽ സമഗ്രമായ മാറ്റത്തിനു വഴിവെക്കുന്നതാണ് ഓട്ടോണമസ് വാഹനങ്ങൾക്ക് ഒരുക്കുന്ന സംവിധാനങ്ങൾ. ലെവൽ ത്രീ ഓട്ടോണമസ് വാഹനങ്ങൾക്കുള്ള സൗകര്യങ്ങളാണ് ഖത്തർ ഒരുക്കുന്നത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
ഡ്രൈവറില്ലാ വാഹനങ്ങളെ അഞ്ച് കാറ്റഗറികളായാണ് തിരിച്ചിരിക്കുന്നത്. ഇതിൽ ലെവൽ ത്രീ വാഹനങ്ങൾക്ക് ഡ്രൈവറുടെ ആവശ്യമില്ലാതെ നഗരത്തിരക്കിൽ ഓടാനും സർവീസ് നടത്താനും സാധിക്കും. അതേസമയം ലെവൽ ത്രീയിൽ സിസ്റ്റം പരാജയപ്പെടുകയാണെങ്കിൽ ഡ്രൈവർ നിയന്ത്രണം ഏറ്റെടുക്കാൻ സജ്ജമായിരിക്കും. സാങ്കേതികവിദ്യയുടെ അടിസ്ഥാന സൗകര്യ വികസനം, സൈബർ സുരക്ഷാവശം,ആവശ്യമായ നിയമനിർമാണം തുടങ്ങി ഏഴ് പ്രധാന കാര്യങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള അഞ്ച് വർഷത്തേക്കുള്ള പദ്ധതിയാണ് മന്ത്രാലയം ആവിഷ്കരിച്ചത്. വരും വർഷങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരും. മികച്ചതും പാരിസ്ഥിതിക സൗഹൃദവുമായ ട്രാൻസിറ്റ് സംവിധാനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഈ വർഷം സെപ്തംബറിലാണ് ഗതാഗത മന്ത്രാലയം ഓട്ടോണമസ് വെഹിക്കിൾ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചത്.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Content Highlights: Qatar is moving towards driverless vehicles
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."