2023 ന്റെ നിറമായി വീവ മജെന്താ; ദ പാന്റോണ്‍ കളര്‍ ഓഫ് ദി ഇയര്‍ പ്രഖ്യാപിച്ചു
മുംബൈ; 2023 ന്റെ നിറമായി ഇനി വീവ മജെന്താ...കളര്‍ രജിസ്ട്രറി കമ്പനിയായ പാന്റോണ്‍ ഓരോ വര്‍ഷവും ആ വര്‍ഷത്തെ നിറങ്ങളെ പ്രഖ്യാപിക്കാറുണ്ട്. 2023 വര്‍ഷത്തെ നിറമായി പാന്റോണ്‍ തെരഞ്ഞെടുത്തിരിക്കുന്നത് വീവ മജന്തയാണ്. ഫാഷന്‍ ലോകത്തും പുത്തന്‍ ഉത്പന്നങ്ങളിലും റാംപ് വേകളും കൂടാതെ ഹോം ഡെക്കോറുകളും വാര്‍ഡ്രോബുമടക്കം ഇനി എല്ലാം വീവ മജന്ത മയം ആയിരിക്കും. ദൃഢവും ശക്തവുമായ നിറമായാണ് വീവ മജന്ത വിശേഷിപ്പിക്കപ്പെടുന്നത്. ചുവന്ന നിറത്തിന്റെ വകഭേദങ്ങളില്‍ നിന്നും സൃഷ്ടിച്ചെടുത്തതാണ് പുതിയ നിറമായ വീവ മജെന്ത.
കോസ്മെറ്റിക്, ഫാഷന്‍, വ്യവസായങ്ങള്‍ക്കായി നിറചാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്ന ഒരു വാണിജ്യ പ്രിന്റിംഗ് കമ്പനിയായി 1950-കളിലാണ് പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. 2022 ലെ കളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത് വെരിപെരി എന്ന ലാവന്‍ഡര്‍ നിറമായായിരുന്നു. അല്ലലില്ലാത്ത ആത്മവിശ്വാസവും കൗതുകവും ഉണര്‍ത്തുന്ന ഫ്രഷ് ഷെയ്ഡ് ആണ് വെരി പെറി കളര്‍. ഫാഷന്‍ ലോകത്തെ ടോപ് ബ്രാന്‍ഡുകള്‍ ആയ ലൂയി വിറ്റോന്‍, വാലന്റീനോ, ഗുച്ചി എന്നീ ബ്രാന്‍ഡുകളുടെ സ്പ്രിങ് കലക്ഷനില്‍ ഈ നിറത്തിന്റെ പ്രാധാന്യം ദൃശ്യമാണ്. 2021ലെ കളര്‍ അള്‍ട്ടിമേറ്റ് ഗ്രേ ആയിരുന്നു. 2020 ല്‍ ക്ലാസിക് ബ്ലൂ, 2019 ല്‍ ലിവിങ് കോറല്‍,2018 ല്‍ അള്‍ട്രാ വയലറ്റ് എന്നീ നിറങ്ങളാണ് കളര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."