വിദ്വേഷ പ്രചാരണം അജന്‍ഡയാകുമ്പോള്‍
പുത്തൂര്‍ റഹ്മാന്‍
ക്രിസ്ത്യന്‍ മിഷിനറി പരസ്യമായിത്തന്നെ മുസ്‌ലികള്‍ക്കെതിരായ വിദ്വേഷപ്രചാരണം ആരംഭിച്ചതിന്റെ സൂചനയാണ് പാലായിലെ ബിഷപ്പിന്റെ പ്രസംഗം. കേരളത്തില്‍ വര്‍ഗീയവാദികള്‍ എല്ലാ സമുദായത്തിലും ചെറിയൊരു ശതമാനമുണ്ട്. ഈ വര്‍ഗീയ വാദികളില്‍ ഏറ്റവും പ്രായോഗികമായി വര്‍ഗീയത കൊണ്ടുനടന്നവരാണ് ക്രിസ്ത്യന്‍ സമൂഹത്തിലുള്ളത്.
അപരവിദ്വേഷം പുറത്താവാതെ കാര്യങ്ങള്‍ നടത്താന്‍ അവര്‍ക്ക് അറിയാമായിരുന്നു. ഇതര സമുദായങ്ങളിലെ വര്‍ഗീയവാദികളെ പോലെ ബഹളമുണ്ടാക്കിയല്ല, കാര്യങ്ങള്‍ സൂത്രത്തില്‍ നേടിയാണവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്‌നേഹത്തിന്റെ ആ വ്യാജ മുഖമറ അഴിഞ്ഞുവീണു തുടങ്ങി എന്നതാണ് ഇപ്പോഴത്തെ യാഥാര്‍ഥ്യം. തങ്ങളുടെ തനിനിറം കാണിച്ച പാതിരിമാരെ നമ്മള്‍ അഭിനന്ദിക്കണം. ഇത് വരെ കൂടെ നിന്ന് മുസ്‌ലിംകളുടെ എല്ലാ ആനുകൂല്യങ്ങളും നേടി അവരറിയാതെ അവര്‍ക്കു കെണി പണിയുകയായിരുന്നു ഇവര്‍. ഇവരുടെ 'പ്രൊഫഷണല്‍ വര്‍ഗീയത' കേരളത്തെ എവിടെ കൊണ്ടെത്തിക്കും എന്നാലോചിക്കാന്‍ മലയാളികള്‍ ഇനിയെങ്കിലും തയാറാകണം.
കഴിഞ്ഞ വര്‍ഷം ലൗ ജിഹാദ് ആരോപണവുമായി രംഗത്ത് വന്നത് എല്ലാവരും ബഹുമാനിക്കുന്ന ജോസഫ് പുത്തന്‍പുരക്കലായിരുന്നു. വളരെ അസാധാരണമായ ആരോപണങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്. നമ്മെ കൊല്ലുന്നത് മുസ്‌ലിംകളാണ്.
അവരെ വിശ്വസിക്കരുത്. സഊദിയില്‍ മുസ്‌ലിംകള്‍ക്ക് മാത്രം റോഡ്, എന്നിങ്ങനെ എത്രയോ വിചിത്രമായിരിന്നു ആ ആരോപണങ്ങള്‍. കേരളത്തില്‍ ഒരു ലൗ ജിഹാദ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന് പൊലിസ് ഐ.ജി മീഡിയക്കാരോട് പറഞ്ഞ അടുത്ത ദിവസമാണ് ജോസഫ് പുത്തന്‍ പുരക്കലിന്റെ ഈ വെളിപ്പെടുത്തല്‍ എന്നത് പ്രത്യകം ശ്രദ്ധിക്കേണ്ടതാണ്. സഊദി അടക്കമുള്ള ഗള്‍ഫ് നാടുകളില്‍ അഞ്ചു ലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ ജോലി ചെയ്ത് (അതും ഉയര്‍ന്ന ജോലികള്‍ ) ശമ്പളം പറ്റുമ്പോഴാണ് അച്ചന്മാര്‍ സഊദി അടക്കമുള്ള നാടുകളെയും മുസ്‌ലിംകളെയും തെറിപറയുന്നത് എന്ന് കൂടി ഇതിനോട് കൂട്ടി ചേര്‍ത്ത് വായിക്കണം.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുസ്‌ലിംകള്‍ നാര്‍ക്കോട്ടിക് ജിഹാദ് നടത്തുന്നു, അവരെ സൂക്ഷിക്കണം എന്നു പറയുന്നു , എന്താണ് ഇത് സൂചിപ്പിക്കുന്നത്
കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ അമ്പതിനായിരത്തിലധികം മുസ്‌ലിംകളെയും ഹിന്ദുക്കളെയും ക്രിസ്ത്യാനികളാക്കി മാറ്റിയിട്ടുണ്ട് സഭകള്‍. എന്റെ കുട്ടിക്കാലത്തു എന്റെ കൂടെ പഠിച്ചിരുന്ന അലവി ഫാദര്‍ അലവിയായതിന്റെയും ക്രിസ്ത്യന്‍ മിഷിനറി പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്നതിന്റെയും ദൃക്‌സാക്ഷിയാണ് ഞാന്‍, ആ കാലത്തു ഞങ്ങള്‍ക്ക് സ്‌കൂളില്‍ മതപരിവര്‍ത്തനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പുസ്തകങ്ങള്‍ നല്‍കിയിരുന്നതും പോക്കറ്റ് മണി തന്നിരുന്നതും മിഷിനറി പ്രവര്‍ത്തകരായിരുന്നു. പാവപ്പെട്ട പല കുടുംബങ്ങളും സാമ്പത്തിക നേട്ടങ്ങള്‍ക്കായി ആ കാലത്തു ക്രിസ്ത്യന്‍ മതം സ്വീകരിച്ചിട്ടുണ്ട്.
ഇങ്ങിനെ മത പരിവര്‍ത്തനം മുഖ മുദ്രയാക്കിയെടുത്ത ഒരു കൂട്ടരാണ് ഡ്രഗ് ജിഹാദിനെക്കുറിച്ചു പറയുന്നത്. ലോകമെങ്ങും മതപരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് യൂറോപ്പ് കോളനികള്‍ സ്ഥാപിച്ചത് എന്നതു കൂടി ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും.
കഴിഞ്ഞ ജനുവരിയില്‍ ഫാദര്‍ ആലഞ്ചേരിയും ടീമും പ്രധാനമന്ത്രി മോദിയെ കണ്ട ശേഷമാണ് മുസ്‌ലിംകള്‍ക്കെതിരെ പരസ്യമായ ഒരേറ്റുമുട്ടലിന് പാതിരിമാര്‍ തയാറായതെന്നത് കേരള രാഷ്ട്രീയത്തിലെ ഈ മാറിയ അടിയൊഴുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ ഉപകരിക്കും. ഈ സംഭവങ്ങള്‍ മുസ്‌ലിംകള്‍ക്ക് ഒരു പുനര്‍വായനക്കും പുനര്‍വിചിന്തനത്തിനും അവസരം ഒരുക്കിയിരിക്കുകയാണ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആ ബിഷപ്പ് പറഞ്ഞ വാദത്തെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ പോയാല്‍ അദ്ദേഹം തന്റെ വാദത്തെ സ്ഥാപിക്കാന്‍ നിര്‍ബന്ധിതനാകും.
അടിസ്ഥാനരഹിതമായ ഒരു പെരുംനുണ കോടതിയില്‍ തന്നെ പൊളിച്ചടുക്കപ്പെടും. എല്ലാ ഏജന്‍സികളുടെയും മീഡിയയുടെയും ധാര്‍മികപിന്തുണ ഹിന്ദുത്വ ശക്തികള്‍ക്ക് അതിശക്തമായി ലഭിച്ചിട്ടും സുപ്രിംകോടതിയാണ് ലൗ ജിഹാദ് ഒരു കെട്ടുകഥയാണെന്ന് തീര്‍പ്പുകല്‍പിച്ചത്. നിയമവഴിയിലൂടെ ക്രിസ്ത്യന്‍ സമൂഹത്തിലെ ഈ പുതിയ പാലാ കക്ഷിയെ പിടിച്ചുകെട്ടുകയാണ് വേണ്ടത്.
നമ്മുടെ മതേതര ജാഗ്രതയെ പൊളിക്കുന്ന വിധം പതിവിനു വിപരീതമായി മുസ്‌ലിം വിരുദ്ധതയുടെ കൂട്ടുമുന്നണിയില്‍ പരസ്യമായിത്തന്നെ സഭാനേതൃത്വം ഇടംപിടിച്ച ഒരു കാലത്താണ് നമ്മളുള്ളത്. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് അവര്‍ അതിന് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിനിടയില്‍ സഭാനേതൃത്വം തന്നെ ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കുന്നതിനെതിരെ ജാഗ്രതപാലിക്കുക തന്നെ വേണം.
സഭകള്‍ക്ക് സംഘി അനുകൂലമായ നിലപാടെടുക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകാം. മോദിക്കാലത്ത് സാമൂഹിക ആരോഗ്യത്തിനും തങ്ങളുടെ ഏര്‍പ്പാടുകള്‍ക്ക് പിടി വീഴാതിരിക്കാനും ക്രിസ്ത്യന്‍ സമൂഹത്തിന് അവര്‍ക്ക് ഹിതകരമെന്ന് തോന്നുന്ന നിലപാടുകള്‍ എടുക്കാം. അതുപക്ഷേ മുസ്‌ലിം സമുദായത്തിന്റെ നേരെ വാളോങ്ങിയിട്ട് വേണ്ട. സഭകള്‍ക്കെതിരെ ക്രിസ്ത്യന്‍ സമൂഹത്തിനകത്തുനിന്നും പുറത്തു നിന്നും ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളുടെയും സംശയങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടാനും ഇതിലൂടെ സാധിക്കും എന്നാവും ബിഷപ്പുമാരുടെ വിചാരം.
മുമ്പില്ലാത്തവിധം ക്രൈസ്തവര്‍ക്കിടയില്‍ സംഘ്പരിവാര്‍ സ്വീകാര്യത കൂടി വരുന്നുണ്ട്. ഒരു സമുദായം എന്ന നിലക്ക് കേരള മുസ്‌ലിംകള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട സമയമാണിത്. കേരള സമൂഹവും സഭകളുടെ ഈ പ്രൊഫഷണല്‍ വര്‍ഗീയതയെ അഡ്രസ് ചെയ്‌തേ പറ്റൂ. ഇവിടെ സമാനമായി ജീവിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹവും അഭിലാഷവുമാണ്. സഭാനേതൃത്വം അതു മനസ്സിലാക്കിയാല്‍ നന്ന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."