HOME
DETAILS
MAL
സര്‍വകലാശാല വിസിമാര്‍ക്ക് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍
backup
December 03 2022 | 16:12 PM
തിരുവനന്തപുരം: വിസിമാര്‍ക്ക് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി ഗവര്‍ണര്‍. ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹാജരാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 12ന് രാവിലെ 11 മണിക്ക് ഹിയറിംഗിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിനെ ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.
സര്‍വകലാശാലകളിലെ മുന്‍ വിസിമാര്‍ക്ക് പകരം അവര്‍ ചുമതലപ്പെടുത്തുന്ന അഭിഭാഷകര്‍ക്ക് ഹിയറിംഗിന് ഹാജരാകാം. യുജിസിയുടെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരമല്ലാതെ നിയമിക്കപ്പെട്ട വിസിമാര്‍ക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്. നവംബര്‍ ഏഴിന്, പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കല്‍ നോട്ടീസിന് വിശദീകരണം നല്‍കാനുള്ള സമയപരിധിയും അവസാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."